Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കല്യാണസുന്ദരം രജനീകാന്തിന്റെ ദത്തുപിതാവ് ആയതെങ്ങനെ?

13 JUNE 2016 07:50 AM IST
മലയാളി വാര്‍ത്ത.

More Stories...

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

ഇത് കല്ല്യാണസുന്ദരം. അമേരിക്കന്‍ ഗവണ്മെന്റ് ആദരിച്ച ഒരു ഇന്ത്യക്കാരന്‍. പക്ഷേ നമ്മില്‍ പലര്‍ക്കും ഇങ്ങിനെയൊരു മഹദ് വ്യക്തിത്വത്തെ അറിയില്ല. മുപ്പത് വര്‍ഷത്തോളം ഒരു ലൈബ്രേറിയനായി ജോലി ചെയ്ത ഇദ്ദേഹം,ഇക്കാലയളവിലെല്ലാം തന്റെ മുഴുവന് ശമ്ബളവും പാവങ്ങള്‍ക്കും മറ്റാവശ്യക്കാര്‍ക്കുമായി നല്കി. മാത്രമല്ല പത്തു ലക്ഷത്തോളം വരുന്ന പെന്ഷന്‍ പണവും ഈ രീതിയില്‍ തന്നെയാണ് അദ്ദേഹം ചെലവഴിച്ചത്.

തന്റെ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഹോട്ടല്‍ ജോലിയാണ് ഇദ്ദേഹത്തിനാശ്രയം. സ്വന്തം വരുമാനം മുഴുവന്‍ സമൂഹത്തിന് വേണ്ടി മാത്രം ചിലവിട്ട ലോകത്തെ ആദ്യത്തെ വ്യക്തിയാണ് ശ്രീ കല്ല്യാണസുന്ദരം. അതുകൊണ്ടുതന്നെ അമേരിക്കന്‍ ഗവണ്മെന്റ് ‘MAN OF THE MILLENNIUM ' ആയി അദ്ദേഹത്തെ ബഹുമാനിച്ചു.ഈ ബഹുമതിയുടെ ഭാഗമായി ലഭിച്ച 30 കോടി രൂപയും പതിവു പോലെ ഈ രീതിയില് തന്നെയാണ് അദ്ദേഹം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ സേവനമനോഭാവത്തില് ആകൃഷ്ടനായ നടന്‍ രജനികാന്ത് തന്റെ അച്ഛനായി അദ്ദേഹത്തെ ദത്തെടുക്കുകയുണ്ടായി.

അമേരിക്കന് ഗവണ്മെന്റ് ആദരിച്ച ഇത്തരമൊരു മഹാന്‍ നമുക്കിടയില് ജീവിച്ചിരിക്കുന്നു എന്നു പോലും ഇന്ത്യക്കാരായ നമ്മളില്‍ പലരും അറിയാതെ പോയി.ഒന്ന് കിട്ടിയാല്‍ അത് രണ്ടാക്കാനും നാലാക്കാനും ആര്‍ത്തി പിടിച്ചോടുന്നവരും എത്ര ശമ്പളം കിട്ടിയാലും അതൊന്നും മതിയാകാ തെ കൈക്കൂലി വാങ്ങുന്നവരും അഴിമതി നടത്തുന്നവരും തീര്‍ച്ചയായും അറിയണം ഐക്യരാഷ്ട്രസംഘടന ഇരുപതാം നൂറ്റാണ്ടിലെ വിശിഷ്ടവ്യക്തികളിലൊരാള്‍ എന്ന ബഹുമതി നല്‍കി ആദരിച്ച അത്യാഗ്രവും ആര്‍ത്തിയുമില്ലാത്ത കല്യാണ സുന്ദരം എന്ന ഈ വലിയ മനുഷ്യനെ. 35 വര്‍ഷത്തോളം ലൈബ്രേറിയനായി ജോലിചെയ്തു ലഭിച്ച മുഴുവന്‍ ശമ്ബളവും ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച പെന്‍ഷന്‍ അനുബന്ധ തുകയായ പത്തുലക്ഷത്തോളം രൂപയും തന്റെ ആവശ്യങ്ങള്‍ക്കൊന്നും ഉപയാഗിക്കാതെ പൂര്‍ണമായും അവശരായവര്‍ക്കു വേണ്ടി ചെലവഴിച്ച ഇദ്ദേഹം സ്വന്തം ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത് ഹോട്ടലുകളില്‍ എച്ചില്‍ തുടച്ചും മറ്റുള്ളവന്റെ വിഴുപ്പ് വസ്ത്രങ്ങള്‍ അലക്കിയുമൊക്കെയാണ്.

റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലും റോഡരികിനുള്ള ഇരിപ്പിടങ്ങളിലും അന്തിയുറങ്ങിയായിരുന്നു ഇദ്ദേഹം .ഒന്നും തന്റെതാക്കി വയ്ക്കാന്‍ പരിശ്രമിച്ചിട്ടില്ല എന്ന് മാത്രമല്ല അതിനു വേണ്ടി ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടുമില്ല.മരിക്കുമ്‌ബോള്‍ ആരും ഒന്നും കൊണ്ടു പോകുന്നില്ല, ജനിക്കുമ്‌ബോഴും ആരും ഒന്നും കൊണ്ടു വരുന്നുമില്ല. പിന്നെന്തിനാണ് ഇടയ്ക്കുള്ള കുറച്ച് സമയം സ്വന്തമല്ലാത്തവയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് ചോദിക്കുന്ന ഇദ്ദേഹത്തിന്റെ ജീവതിലേക്ക് എത്തി നോക്കിയാല്‍ നമ്മളെ അത്ഭുതപെടുത്തുന്ന ഒരു പാട് കാര്യങ്ങള്‍ ഉണ്ട്.

1953 ല്‍ തിരുനെല്‍വേലി ജില്ലയിലെ മേലക്കരിവേലംകുളത്ത് ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇദ്ദേഹത്തിന്റെ ജീവിതം മാറി മറിയുന്നത് ഇന്ത്യ ചൈന യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ്. അന്ന് കല്യാണ സുന്ദരം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു . രാജ്യത്ത് യുദ്ധം കനത്തതോടെ സാമ്പത്തികമേഖലയെയും അത് കാര്യമായി ബാധിക്കാന്‍ തുടങ്ങി. അന്ന് പ്രധാനമന്ത്രയായിരുന്ന ജവര്‍ഹല്‍ലാല്‍ നെഹ്രു രാജ്യത്തുണ്ടായ നഷ്ടങ്ങളില്‍ നിന്നും കര കയറുന്നതിനായി യുദ്ധ ഫണ്ട് രൂപീകരിക്കുകയും അതിലേക്ക് ജനങ്ങളെ കൊണ്ട് കഴിയുന്ന തരത്തില്‍ സഹായങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

നെഹ്രുവിന്റെ സന്ദേശം റേഡിയോയില്‍ കേട്ട നിമിഷം തന്നെ കല്യാണ സുന്ദരം തന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല രാജ്യത്തിനു വേണ്ടി അഴിച്ച് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജിനെ നേരിട്ട് കൊണ്ടു പോയി ഏല്‍പ്പിച്ചു. അക്കാലത്ത് അധികമാര്‍ക്കും സ്വര്‍ണമില്ലാതിരുന്നു എന്നത് ഓര്‍ക്കണം. ഉള്ളവരൊക്കെ തന്നെയും അമൂല്യനിധിയായി അതിനെ കാത്തു സൂക്ഷിക്കുകയായിരുന്നു പതിവ്. ആ കാലത്താണ്, മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ തന്റെ പക്കലുണ്ടായിരുന്ന വിലപ്പിടിപ്പുള്ള മുതലിനെ തന്റെ ജന്മനാടിനു വേണ്ടി നല്‍കിയത്. പലരുടെയും കണ്ണു തുറപ്പിക്കാന്‍ അന്നദ്ദേഹത്തിന് തന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു.

കല്യാണസുന്ദരം ലൈബ്രറി സയന്‍സില്‍ സ്വര്‍ണ്ണമെഡലും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാഹിത്യത്തിലും ചരിത്രത്തിലും എം.എ ബിരുദവും നേടിയിട്ടുണ്ട്.

ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി(1998) പാലം എന്ന സംഘടന രൂപിവല്‍ക്കരിച്ചു പേരു പോലെ തന്നെ ശരിക്കുമൊരു പാലമായിട്ട് തന്നെയാണ് അദ്ദേഹത്തിന്റെ ഈ സംഘടനയും പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിലെ അശരണര്‍ക്ക് ഒരു കൈ സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഈ 'പാല'ത്തെ സമീപിക്കാവുന്നതാണ്. അത് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.ഈ പേരു അര്‍ത്ഥമാക്കുന്നതും അതു തന്നെയാണ്. പണമായിട്ടോ വസ്ത്രങ്ങളായിട്ടോ എങ്ങനെ വേണമെങ്കിലും 'പാല'വുമായി സഹകരിക്കാനൃവുന്നതാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂകമ്ബത്തിലും സുനാമിയിലും കഷ്ടത അനുഭവിച്ചവര്‍ക്കു വേണ്ടിയെല്ലാം പാലം സഹായം ചെയ്തിരുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഇന്ന് കല്യാണസുന്ദരത്തെയും 'പാല'ത്തെയും തേടി എത്തുന്നുണ്ട്.സൗമ്യമായ സംഭാഷണവും കാരുണ്യം തോന്നിപ്പിക്കുന്ന മുഖവും തന്റെ സംഘടനയിലേക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് അദ്ദേഹത്തിനു തന്നെ അറിയാം. ഒറ്റയ്ക്കുള്ള ഒരു മനുഷ്യന്റെ ഈ കഷ്ടപ്പാടില്‍ സഹതാപം തോന്നി പലരും അദ്ദേഹത്തിന്റെ സംഘടനയിലേക്ക് സഹായവുമായി എത്തുന്നുണ്ട്.

പേരും പ്രശസ്തിയും ആഗ്രഹിക്കുന്നില്ലെങ്കിലും നിരവധി നേട്ടങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തയിട്ടുമുണ്ട്. അമേരിക്കന്‍ ഗവണ്‍മെന്റ് 'മാന്‍ ഓഫ് ദ മില്ലേനിയം' എന്ന ബഹുമതി നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. അമേരിക്കന്‍ സംഘടന സമ്മാനമായി മുപ്പത് കോടി രൂപ നല്‍കി . കേംബ്രിഡ്ജിലെ ദി ഇന്റര്‍നാഷണല്‍ ബയോഗ്രഫിക്കല്‍ സെന്റര്‍ ലോകകുലീനരിലെ ഒരാള്‍ എന്ന ബഹമതിയും നല്‍കി ആദരിച്ചു. 20ആം നൂറ്റാണ്ടിലെ വിശിഷ്ടവ്യക്തികളിലൊരാള്‍ എന്ന ബഹുമതി നല്‍കിയത്. ഐക്യരാഷ്ട്ര സംഘടനയാണ്. ലൈബ്രേറിയന്‍ എന്ന പദവി കേന്ദ്ര സര്‍ക്കാരും നല്‍കിയിട്ടുണ്ട്. ലോകത്തിലെ തന്നെ മികച്ച 10 ലൈബ്രേറിയന്മാരുടെ ലിസ്റ്റിലും ഇദ്ദേഹമുണ്ട്.

അമേരിക്കന്‍ സംഘടന സമ്മാനമായി നല്‍കിയ 30 കോടി രൂപയും ഇദ്ദേഹം പാവങ്ങള്‍ക്കും മറ്റ് സാമൂഹ്യസേവനങ്ങള്‍ക്കുമായാണ് വിനിയോഗിച്ചത്.

സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മാത്രം ജീവിക്കുന്ന കല്യാണസുന്ദരത്തിന്റെ ജീവിതത്തില്‍ മറ്റൊരു ലക്ഷ്യവുമില്ലാത്തതു കൊണ്ടു തന്നെ വിവാഹത്തെകുറിച്ച് പോലുംചിന്തിച്ചതേയില്ല ഈ മഹാനായ മനുഷ്യന്‍ പറയുന്നു സമ്പാദ്യം ഉണ്ടാക്കുന്നതിലല്ല, അത് ആവശ്യക്കാരന് മനസറിഞ്ഞ് നല്‍കുന്നതിലാണ് മഹത്വമെന്ന് .അതുപോലെ തന്നെ സമൂഹത്തിനു മുന്നില്‍ തെളിയിച്ചിരിക്കുകയാണിദ്ദേഹം. കല്യണസുന്ദരനാകാന്‍ അദ്ദേഹത്തിന് മാത്രേ സാധിക്കു. അദ്ദേഹത്തിനു മുമ്പോ പിമ്പോ ഇനിയൊരു കല്യാണ സുന്ദരം ഉണ്ടാകില്ല എന്നതും സത്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (3 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (3 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (3 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (3 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (3 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (3 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (4 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (7 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (7 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (8 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (9 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (9 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (10 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (10 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (11 hours ago)

Malayali Vartha Recommends