കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മയക്കുമരുന്ന് മാഫിയകളെ നീക്കം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

പഞ്ചാബിലെ പ്രധാന വെല്ലുവിളിയായ മയക്കുമരുന്ന് മാഫിയക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാന കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചാബില്‍ നീതിയും നിയമങ്ങളും ലംഘിക്കപ്പെടുകയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാസത്തിനകം തന്നെ മയക്കു മരുന്ന് മാഫിയകളെ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍,പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ നാടകമാണിതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
അതേസമയം, പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്‌നത്തില്‍ പ്രതിഷേധിക്കാന്‍ രാഹുല്‍ഗാന്ധിക്ക് യാതൊരു അവകാശവുമില്ലെന്ന് ആംആദ്മി നേതാവ് ഭഗ്‌വത് മന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാലത്തും മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും ഭഗ്‌വത് കുറ്റപ്പെടുത്തി.
മയക്കുമരുന്ന് സംബന്ധിച്ച് നിയമനടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരാണ് മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നതെന്നും മയക്കുമരുന്ന് ഉപഭോഗം യുവാക്കളിലും മറ്റും വര്‍ധിച്ചതിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പഞ്ചാബിലെ മയക്കുമരുന്ന് ഉപഭോഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന സിനിമ ഉഡ്ത പഞ്ചാബിന് സെന്‍സര്‍ബോര്‍ഡ് സെര്‍ട്ടിഫിക്കേഷന്‍ നല്‍കാത്തതിനെതിരെ നേരത്തെ രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















