ഡല്‍ഹിയില്‍ ഉപ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു, കേജ്രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഇരട്ട പദവി ബില്‍ രാഷ്ട്രപതി തള്ളി

അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഇരട്ടപദവി ബില്‍ രാഷ്ട്രപതി തള്ളിയതോടെ ദില്ലി നിയമസഭയില്‍നിന്ന് 21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയേക്കും. ഇരട്ടപ്പദവി സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 21 എംഎല്‍എമാര്‍ക്കു കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നിര്‍ദേശം നല്‍കിയിരുന്നു.
എം.എല്.എ മാരെ പര്‍ലമെന്റരി സെക്രട്ടറി ആയി നിയമിച്ചതിനെതിരെ ബിജെപി പ്രവര്‍ത്തകനാണ്രാ രാഷ്ട്രപതിക്കു പരാതി നല്‍കിയത്. അയോഗ്യതയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ആറു മാസത്തിനുള്ളില്‍ 21 നിയമസഭാ മണ്ഡലങ്ങളിലേക്കു ദില്ലിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും.
2015 ലാണ് ആം ആദ്മി പാര്ട്ടിയിലെ 21 എം.എല്.എ മാരെ പര്‍ലമെന്റരി സെക്രട്ടറി ആയി നിയമിച്ചത്.ഇതിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകന്‍ നല്കിയ പാരാതി രാഷ്ട്രപതി തിരഞ്ഞെടുപ്പു കമ്മിഷന് കൈമാറുകയും കംമിഷം എം.എല്.എ മാരോട് വിശദീകരണം തേടുകയും ചെയ്തു. ഇതേ തുടര്‍ന്ന് കേജരിവാള്‍ ഇരട്ട പദവി സംബന്ധിച്ച ബില്‍ കൊണ്ട് വരികയായിരുന്നു. എന്നാല്‍ രാഷ്ട്രപതി ബില്‍ തള്ളിയതോടെയാണ് ദില്ലിയില്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യത ഏറിയത്.
70 അംഗ നിയമസഭയില്‍ 67 അംഗങ്ങളായിരുന്നു എഎപിക്ക് ഉള്ളത്, ഇതില്‍ നിന്ന് 21 പേര് പോയാലും 46 എംഎല്‍എമാര്‍ എഎപിക്കുണ്ടാകും. ഭരണം നില നിര്‍ത്താന്‍ 36 എം.എല്. എ മാരുടെ പിന്തുണയാണ് വേണ്ടെന്നിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് തല്‍ക്കാലത്തെക്ക് ഭീഷണിയില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















