ഫ്രീഡം 251 വിതരണം ജൂണ്‍ 28 മുതല്‍

സ്മാര്‍ട്ട്‌ഫോണ്‍ 'ഫ്രീഡം 251' ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഉടന്‍ വിതരണം ചെയ്യുമെന്ന് റിങ്ങിങ് ബെല്‍സ് കമ്പനി. ജൂണ്‍ 28 മുതല്‍ വിലകുറഞ്ഞ ഫ്രീഡം 251 ന്റെ വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചതായി റിപ്പോര്‍ട്ട്.
ഓണ്‍ലൈനിലൂടെ ഫോണിന്റെ ബുക്കിങ്ങ് ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഫോണ്‍ ബുക്ക് ചെയ്തത് 30,000 ത്തോളം ആളുകളാണ്. ഫോണുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ക്യാഷ് ഓണ്‍ ഡെലിവറി രീതിയിലാണ് എത്തിക്കുക. ഫ്രീഡം 251 അവതരിപ്പിച്ചപ്പോള്‍ തന്നെ ഇത്രയും കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ സാധിക്കില്ലെന്ന് പല വിദഗ്ധരും പറഞ്ഞിരുന്നു. ഇടയ്ക്ക് ഫോണ്‍ ബുക്ക് ചെയ്യുന്നതിനായി അവതരിപ്പിച്ച വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമല്ലാതായി തീര്‍ന്നതും വിവാദത്തിലായിരുന്നു.
വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഫോണിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍ദേശം നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















