അവിഹിത ബന്ധം കണ്ടുപിടിച്ച ഭര്‍ത്താവ് ഭാര്യയെയും കാമുകനെയും കെട്ടിയിട്ട് മര്‍ദ്ദിച്ചു

ഇപ്പോള്‍ ലോക മാദ്ധ്യമങ്ങളില്‍ വലിയ വാര്‍ത്തയായ ഒരു വീഡിയോ ഇന്ത്യയിലെ നിയമവ്യവസ്ഥയെ അതിനിശിത വിമര്‍ശനത്തിന് ഇടയാക്കുകയാണ്.
സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വീഡിയോയില്‍ ഒരു യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന രംഗങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത്. കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം ഇത് നോക്കി നില്‍ക്കുന്നതും കാണാം. എന്നാല്‍ ചുറ്റും കൂടി നിന്ന ആള്‍ക്കാര്‍ ആരും തന്നെ യുവതിയെ മര്‍ദ്ദിക്കുന്നതില്‍ നിന്നും യുവാവിനെ പിന്തിരിപ്പിക്കുന്നുമില്ല.
മനുഷ്യാവകാശ പ്രവര്‍ത്തകനായ കുന്ദന്‍ ശ്രീവാസ്തവയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് ഒരു ഫോളോവര്‍ അയച്ചു കൊടുത്തതായിരുന്നു വീഡിയോ. സംഭവത്തെ കുറിച്ച് തനിക്കും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.അടികൊണ്ടു പുളഞ്ഞ് നിലവിളിക്കുന്ന യുവതിയുടെ ഉച്ചാരണരീതിയില്‍ നിന്നും ബിഹാറിലാണ് സംഭവമെന്നാണ് മാദ്ധ്യമങ്ങള്‍ കരുതുന്നത്.
ഭാര്യയുടെ അവിഹിതബന്ധം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ഭാര്യയേയും അവളുടെ ജാരനേയുമാണ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതെന്നാണ് അഭ്യൂഹം. വടിയും കയറുമാണ് ഭാര്യയെ മര്‍ദ്ദിക്കുവാന്‍ ഭര്‍ത്താവ് ഉപയോഗിക്കുന്നത്.
യുവതിയെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് അതിക്രൂരമായിട്ടാണെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാട്ടുപഞ്ചായത്തിന്റെ വിധി ഭര്‍ത്താവ് നടപ്പാക്കുകയായിരുന്നു എന്ന സംശയവുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ പലരും എതിര്‍പ്പുമായി രംഗത്തെത്തി.എന്തിന്റെ പേരിലായാലും അതിക്രൂരമായ മര്‍ദ്ദനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ നിയമവ്യവസ്ഥ എങ്ങനെയാണ് നോക്കുകുത്തിയാകുന്നത് എന്ന വിധത്തിലാണ് ഈ വീഡിയോയെ ലോക മാദ്ധ്യമങ്ങള്‍ നോക്കി കാണുന്നത്.
ഈ അതിക്രൂരമര്‍ദ്ദനം ചിത്രീകരിക്കുവാനും പിന്നീട് അത് നവമാദ്ധ്്യമങ്ങളില്‍ അപ്ലോഡ് ചെയ്യുവാനും കാത്തിരുന്ന ആ 'സഹൃദയന്റെ' മനസ്സാക്ഷി വിചിത്രമെന്നു പറയാതെ വയ്യ!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















