കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന ഉറപ്പ് ലഭിച്ചതായി ഇറ്റലി

കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന ഉറപ്പ് ഇന്ത്യയുടെ ഭാഗത്തു നിന്നും ലഭിച്ചതായി ഇറ്റലി. വിദേശകാര്യ മന്ത്രി എമ്മാ ബോണിനോയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാവികര്‍ക്ക് വധശിക്ഷ നല്‍കാന്‍ എന്‍.ഐ.എ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നു. സുവാ നിയമപ്രകാരം നാവികരെ പ്രോസിക്യൂട്ട് ചെയ്യാനാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നത്. ഒരു വാര്‍ത്താ ഏജന്‍സിയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് എമ്മാ ബോണ്‍ ഇക്കാര്യം അറിയിച്ചത്.
എത്രയും പെട്ടെന്ന് കേസ് തീര്‍ത്ത് നാവികരെ രാജ്യത്ത് തിരികെ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇറ്റലി നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, ഇന്ത്യന്‍ മത്സ്യ തൊഴിലാളികള്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെയാണ് ഇറ്റാലിയന്‍ നാവികര്‍ വെടിയുതിര്‍ത്തതെന്ന് എന്‍.ഐ.എ പറഞ്ഞു. സാക്ഷികളായ 4 ഇറ്റാലിയന്‍ നാവികര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ഐഎ പറയുന്നു.
2012 ഫിബ്രവരി 15നാണ് എന്റിക്ക ലെക്‌സിഎന്ന ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാഭടര്‍ നീണ്ടകരയ്ക്ക് സമീപം കടലില്‍ സെന്റ് ആന്റണി എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്.
https://www.facebook.com/Malayalivartha