Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

നരേന്ദ്ര ദാഭോല്‍ക്കര്‍ വധം: കൊലപാതകരെ തിരിച്ചറിഞ്ഞതായി സി.ബി.ഐ

14 JUNE 2016 05:50 AM IST
മലയാളി വാര്‍ത്ത.

പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും യുക്തിവാദിയുമായ ഡോ. നരേന്ദ്ര ദാഭോല്‍ക്കര്‍ക്കു നേരെ വെടിയുതിര്‍ത്തവരെ തിരിച്ചറിഞ്ഞതായി സി.ബി.ഐ വൃത്തങ്ങള്‍. 2009 ലെ ഗോവ സ്‌ഫോടന കേസില്‍ പിടികിട്ടാപ്പുള്ളിയായ സാരംഗ് അകോല്‍ക്കറാണ് ഒരാള്‍. രണ്ടാമത്തെ ആളെ കുറിച്ച് സി.ബി.ഐ വെളിപ്പെടുത്തിയില്ല. ഇരുവരും തീവ്ര ഹിന്ദുത്വ സംഘടനയായ സനതാന്‍ സന്‍സ്തയില്‍ അംഗങ്ങളാണെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
ഈയിടെ അറസ്റ്റിലായ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് ഡോ. വിരേന്ദ്ര സിങ് താവ്‌ഡെയും സാരംഗ് അകോല്‍ക്കര്‍ എന്നിവര്‍ നടത്തിയ ഇമെയില്‍, എസ്.എം.എസ് സന്ദേശങ്ങളുടെ സൈബര്‍ ഫോറന്‍സിക് തെളിവുകളാണ് വെടിയുതിര്‍ത്തവരെ തിരിച്ചറിയാന്‍ സഹായകമായതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ പൊലീസ് തയ്യാറാക്കിയ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ രേഖാചിത്രങ്ങളുമായി ഇവര്‍ക്ക് സാമ്യമുണ്ടെന്നും പറയുന്നു. 2009 ലെ ഗോവ സ്‌ഫോടന കേസില്‍ പേര് പുറത്തുവന്നതോടെ ഒളിവിലാണ് സാരംഗ് അകോല്‍ക്കര്‍. ഇയാര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
സനതാന്‍ സന്‍സ്തയിലെ മുതിര്‍ന്ന അംഗത്തിനും കൊലയാളികള്‍ക്കുമിടയിലെ കണ്ണിയാണ് ഡോ. വീരേന്ദ്ര സിങ് താവ്‌ഡെ എന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. നേതാവില്‍ നിന്ന് നിര്‍ദേശളങ്ങള്‍ ലഭിച്ച താവ്‌ഡെ പദ്ധതി ആസൂത്രണം ചെയ്ത് സാരംഗ് അകോലക്കറെ അപ്പപ്പോള്‍ അറിയിക്കുകയായിരുന്നുവത്രെ. ഇമെയില്‍, എസ്.എം.എസ് സംവിധാനത്തിലൂടെ കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു ആശയവിനിമയം. ദാഭോല്‍ക്കറാണ് ലക്ഷ്യമെന്നും ഇല്ലാതാക്കണമെന്നും സന്ദേശങ്ങളില്‍ ആവര്‍ത്തിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാടന്‍ തോക്കിന് ദേശ സാഹിത്യമെന്നും വിദേശ തോക്കിന് വിദേശ സാഹിത്യമെന്നുമാണ് ഉപയോഗിച്ചത്. അവ ലഭിക്കുന്ന പ്രദേശത്തിന് ഫാക്ടറി എന്നര്‍ഥം വരുന്ന കാര്‍ഖാന എന്ന ഹിന്ദിവാക്കാണ് ഉപയോഗിച്ചത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ദേശ സാഹിത്യം ലഭിക്കുക എന്നും വിദേശ സാഹിത്യത്തിന്റെ കാര്‍ഖാന അസം ആണെന്നും ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.
സനതാന്‍ സന്‍സ്തയുടെ അനുബന്ധ സംഘടനയായ ഹിന്ദു ജനജാഗ്രൂതി സമിതിയുടെ പശ്ചിമേഷ്യന്‍ ചുമത വഹിച്ചിരുന്നത് ഡോ. വീരേന്ദ്ര താവ്‌ഡെ ആണെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. സി.പി.ഐ നേതാവ് ഗോവിന്ദ പന്‍സാരെ, കന്നട എഴുത്തുകാരന്‍ എം.എം. കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതക കേസുകള്‍ അന്വേഷിച്ച മഹാരാഷ്ട്ര സി.ഐ.ഡിയും കര്‍ണ്ണാഡക സി.ഐ.ഡിയും താവ്‌ഡെയെ കുറിച്ച പരാമര്‍ശിച്ചിരുന്നു. ദാഭോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി 'പ്രൊജക്ടുകളു'ടെ ആസൂത്രകനും നടത്തിപ്പുകാരനും താവ്‌ഡെ ആണെന്നാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്. സനതാന്‍ സന്‍സ്തക്ക് സ്വന്തമായി ഒരു സൈന്യമുണ്ടാക്കാനുള്ള ദൗത്യവും താവ്‌ഡെക്കുണ്ടായിരുന്നുവത്രെ. ഗോവയാണ് സനതാന്‍ സന്‍സ്തയുടെ ആസ്ഥാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (3 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (3 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (4 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (4 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (4 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (6 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (6 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (6 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (7 hours ago)

Malayali Vartha Recommends