ശുഭ പ്രതീക്ഷയുമായി മംഗള്‍യാന്‍ കുതിയ്‌ക്കുന്നു, ഭൂമിയുടെ ഭ്രമണപഥം വിജയകരമാക്കി ചൊവ്വയെ ലക്ഷ്യമാക്കി മംഗള്‍യാന്‍ യാത്ര തുടരുന്നു

ഇന്ത്യയുടെ അഭിമാന പദ്ധതിയായ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു. ഭൂമിയുടെ ഭ്രമണപഥം വിജയകരമായി ഭേദിച്ച പേടകം മുന്നൂറ് ദിവസത്തെ യാത്രക്ക് ശേഷം അടുത്ത വര്‍ഷം സെപ്തംബറില്‍ ചൊവ്വക്ക് സമീപമെത്തും.45 ദിവസം ഭൂമിയുടെ ഭ്രമണപഥത്തെ വലയം വെച്ചതിന് ശേഷമാണ് പേടകം ചൊവ്വയിലേക്കുള്ള യാത്ര തിരിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ഉച്ചക്കഴിഞ്ഞ് 2.38നാണ് മംഗള്‍യാന്റെ വിക്ഷേപണം നടന്നത്. പിഎസ്എല്‍വി 25 റോക്കറ്റാണ് മംഗള്‍യാനെ വഹിച്ച് കൊണ്ട് യാത്രതിരിച്ചിരിക്കുന്നത്.
മംഗള്‍യാന്‍ 300 ദിവസത്തെ യാത്രക്ക് ശേഷം അടുത്ത വര്‍ഷം സെപ്തംബര്‍ 24ന് ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍. ദൗത്യം വിജയിച്ചാല്‍ റഷ്യക്കും അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും ശേഷം ചൊവ്വയിലേക്ക് പര്യവേക്ഷണ വാഹനം അയക്കുന്ന രാജ്യമായിരിക്കും ഇന്ത്യ.
മറ്റു രാജ്യങ്ങളുടെ ചൊവ്വ പര്യവേക്ഷണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ചെറിയ തുക ഉപയോഗിച്ചുള്ള ചൊവ്വ ദൗത്യമാണിത്. പദ്ധതിയുടെ ചെലവ് 450 കോടി രൂപയാണ്.
നാസ തള്ളിക്കളഞ്ഞ ഒരു വിഷയമാണ് ഇന്ത്യയുടെ ഉപഗ്രഹം പഠിക്കാന്‍ ശ്രമിക്കുന്നത്. ചൊവ്വയിലെ മീഥൈന്റെ സാന്നിധ്യം കണ്ടെത്തുക എന്നതാണ് ലക്ഷ്യം.
മീഥൈന്‍ ഉണ്ടെങ്കില്‍ ജീവന്‍ നിലനിന്നിരുന്നു എന്ന് ഉറപ്പിക്കാം. ചൊവ്വയില്‍ മിഥൈന്‍ ഇല്ല എന്ന നിലപാടിലാണ് നാസയുടെ ശാസ്ത്രജ്ഞര്‍. ചൊവ്വയുടെ ലോലമായ അന്തരീക്ഷത്തെക്കുറിച്ചും പഠിക്കുക ലക്ഷ്യമാണ്.
https://www.facebook.com/Malayalivartha