തക്കാളി വില ഉയര്‍ന്നു

വിളനാശത്തെ തുടര്‍ന്ന് തക്കാളി വില കുതിച്ചുയരുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ വില ഇരട്ടിയായാണ് വര്‍ധിച്ചത്. ഒരു കിലോ തക്കാളിക്ക് 80 രൂപയ്ക്കാണ് പല മാര്‍ക്കറ്റുകളിലും വ്യാപാരം നടന്നത്. ഈ മാസം ആദ്യം ഒരു കിലോ തക്കാളിക്ക് 20 മുതല്‍ 40രൂപവരെയായിരുന്നു വില. ഇതാണ് അസ്ത്രംപോലെ കുതിച്ചുകയറിയത്. നമ്മുടെ അയല്‍ സംസ്ഥാനമായ ചെന്നൈയില്‍ 80രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്. ജൂണ്‍ ഒന്നിന് 44 രൂപ മാത്രമായിരുന്നു ഇവിടെ തക്കാളിയുടെ വില. കോല്‍ക്കത്തയില്‍ 30രൂപയില്‍നിന്നും അറുപതിലേക്ക് തക്കാളി കുതിച്ചുകയറി. മുംബൈയില്‍ രണ്ടാഴ്ചയ്ക്കിടെ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 58രൂപയാണ് മുംബൈയില്‍ തക്കാളിയുടെ ഇന്നത്തെ വില. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സമാന അവസ്ഥയാണ്. 25രൂപയായിരുന്ന തക്കാളിയുടെ വില 51 ല്‍ എത്തി. കാലംതെറ്റിയ മഴയെ തുടര്‍ന്ന് പഞ്ചാബിലെയും ഹരിയാനയിലേയും തക്കാളി കൃഷി നശിച്ചതാണ് വില ഉയരാന്‍ കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















