രാഹുല്‍ ഗാന്ധി മോദിയെക്കാള്‍ വിവേകശാലി: ജയറാം രമേശ്

മോദിയെ അപേക്ഷിച്ച് രാഹുല്‍ ഗാന്ധി വിവേകശാലിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ് അഭിപ്രായപ്പെട്ടു. മോദിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന നിലയിലുള്ള മനുഷ്യത്വവും മൂല്യബോധവും ഉള്ള ആളാണ് രാഹുല്‍ ഗാന്ധിയെന്ന് ജയറാം രമേശ് പറഞ്ഞു. പാര്‍ട്ടിയുടെ ചുമതല അധികം വൈകാതെ അദ്ദേഹം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും പ്രഗത്ഭനായ നേതാവാണ് രാഹുല്‍. കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം എത്രയും പെട്ടെന്ന് തിരഞ്ഞെടുക്കപ്പെടേണ്ടത് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















