കൊലയാളിയെ തിരഞ്ഞ് ഗുജറാത്ത് പോലീസ്

ഗുജറാത്ത് പോലീസ് ഒരു കൊലപാതകക്കേസിന് തുമ്പുണ്ടാക്കാന്‍ കിണഞ്ഞു പരിശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. മൂന്നു പുരുഷന്മാരാണ് കൊല്ലപ്പെട്ടത്. അനേക ദിവസങ്ങളുടെ അത്യധ്വാനത്തിനു ശേഷം സംശയമുള്ള 18 പേരെ നിരീക്ഷിച്ചു വരികയാണ്. 18 പേര്‍ ചേര്‍ന്ന് മൂന്നു പേരെ കൊല്ലുക എന്നൊക്കെ പറയുമ്പോള്‍ അതിഭീകരന്‍മാരും ക്രൂരന്മാരുമായിരിക്കുമല്ലോ ആ 18പേരും എന്നൊക്കെ ആരും ചിന്തിച്ചു പോയേക്കാം.
ഗീര്‍വന പ്രദേശത്തു വച്ച് കൊല്ലപ്പെട്ട മൂന്നു പുരുഷന്മാരെ കൊന്നതാരാണെന്ന് കണ്ടെത്താനാണ് ഗുജറാത്ത് പോലീസ് അധികൃതര്‍ തല പുകയ്ക്കുന്നത്.ഗീര്‍വന പ്രദേശം സിംഹങ്ങള്‍ക്കായുള്ള സംരക്ഷിത വനമേഖലയാണ് അവിടെ വച്ച് ആരാണ് കൊലപ്പെടുത്തിയത് എന്ന് കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്.
വംശനാശ ഭീഷണിയിലായിരിക്കുന്ന ഏഷ്യാറ്റിക് സിംഹങ്ങളാണ് ഗീര്‍വനത്തിലുള്ളത്. ഇവിടെ ഏകദേശം 400 സിംഹങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ആഫ്രിക്കക്കു പുറത്ത് ഏഷ്യാറ്റിക് സിംഹങ്ങള്‍ ഉള്ളത് ഗീര്‍വന പ്രദേശത്തു മാത്രമാണ.് എന്നാല്‍ 270 സിംഹങ്ങള്‍ക്കു കഴിയാനാവുന്ന സൗകര്യങ്ങളേ ഗീര്‍വനത്തിലുള്ളുവെന്നും തന്മൂലം വനമേഖലയ്ക്ക് പുറത്തേക്കിറങ്ങാന്‍ സിംഹങ്ങള്‍ ശ്രമിക്കാറുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഇതേതുടര്‍ന്നാണ് കുറെ സിംഹങ്ങളെ മറ്റു സംസ്ഥാനങ്ങളിലെ കാടുകളിലേയ്ക്ക് അയയ്ക്കാന്‍ അടുത്തിടെ സുപ്രീംകോടതി ഉത്തരവിട്ടത്. എങ്കിലും ഗുജറാത്ത് അതിനു തയ്യാറായിട്ടില്ല.
ഏതായാലും കൊലയാളി ആരെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. 18 ആണ്‍സിംഹങ്ങളെയാണ് സംശയത്തിന്റെ പേരില്‍ നിരീക്ഷിക്കുന്നത്. ഇവയുടെ കാല്‍പ്പാടുകളും വിസര്‍ജ്ജ്യങ്ങളും പരിശോധിയ്ക്കുവാന്‍ തയ്യാറെടുക്കുകയാണ് പോലീസ്. അതിലൂടെ കൊലയാളി സിംഹത്തെ കണ്ടെത്താനാകുമെന്നാണ് കരുതപ്പെടുന്നത്.
വന്യജീവി വിദഗ്ദ്ധന്‍ റുചി ഡേവ് ബിസിസിയോടു പറഞ്ഞത്, ഈ സിംഹങ്ങളുടെ പെരുമാറ്റ രീതികളും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട് എന്നാണ്. മനുഷ്യമാംസം തിന്നാന്‍ ആഗ്രഹിക്കുന്ന സിംഹങ്ങള്‍ ആരെ കണ്ടാലും ആക്രമണോല്‍സുകത പ്രകടിപ്പിക്കാറുണ്ടെന്നാണ് വിദഗ്ദ്ധ മതം. മേല്‍പ്പറഞ്ഞ മൂന്നു കൊലപാതകങ്ങളും നടത്തിയത് ഏതു സിംഹമാണെന്ന് ഏറെക്കുറെ തീര്‍ച്ചയായെങ്കിലും മറ്റു 9 സിംഹങ്ങളുടെ നിരീക്ഷണഫലം കൂടി എത്താന്‍ കാത്തിരിക്കുകയാണെന്നാണ് ഗുജറാത്തിലെ വന്യജീവി വിദഗ്ദ്ധനായ ജെ എ ഖാന്‍ പറഞ്ഞത്.
കൊലയാളിയെ കണ്ടെത്തിയാല്‍ ജീവപര്യന്തം തടവുശിക്ഷയാണു കൊടുക്കാന്‍ ഉദ്ദേശിക്കുന്നത്. കൊലയാളി സിംഹത്തെ വനമേഖലയില്‍ നിന്നു മാറ്റി മൃഗശാലയിലെ കൂട്ടിലടയ്ക്കാനാണ് ഉദ്ദേശ്യം. ബാക്കിയുള്ളവയെ മാത്രമേ തിരികെ ഗീര്‍വനത്തിലേക്ക് തുറന്നു വിടുകയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















