ഹണിമൂണ്‍ കഴിഞ്ഞെത്തിയ നവവധു ഭര്‍ത്താവിനെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് മുങ്ങി

ഹണിമൂണ്‍ കഴിഞ്ഞെത്തിയ നവവധു ഭര്‍ത്താവിനെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച ശേഷം മുങ്ങി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് നവവധു മുങ്ങിയത്. അനീഷ എന്നാണ് നവവധുവിന്റെ പേര്. ഭത്താവ് സര്‍വേഷിന്റെ കൈവശം പേഴ്‌സും ഫോണും നല്‍കിയ ശേഷം വാഷ്‌റൂമിലേക്ക് പോയ യുവതി മടങ്ങി വന്നില്ല.ഒരു മിനിറ്റിനുള്ളില്‍ മടങ്ങിയെത്താമെന്ന് പറഞ്ഞാണ് ഭാര്യ വാഷ്‌റൂമിലേക്ക് പോയതെന്ന് സര്‍വേഷ് പറഞ്ഞു. നീല സാരി ധരിച്ച അനീഷ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ വാഷ്‌റൂമിലേക്ക് പോകുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ബുര്‍ഖ ധരിച്ച ഒരു സ്ത്രീ വാഷ്‌റൂമില്‍ നിന്ന് ഇറങ്ങി വരുന്നതാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്ന അടുത്ത ദൃശ്യം.ഇവര്‍ വി.ഐ.പി പാര്‍ക്കിംഗ് വരെ പോകുന്നതും ഒരു യുവാവുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഷ്‌റൂമിലേക്ക് പോയ യുവതി വേഷം മാറി മുങ്ങിയതാകാമെന്നാണ് നിഗമനം. യുവതിയുടെ ശരീരപ്രകൃതി അനുസരിച്ച് ബുര്‍ഖ ധരിച്ചത് തന്റെ ഭാര്യ തന്നെയാണെന്ന് സംശയിക്കുന്നതായി ഭര്‍ത്താവ് പറഞ്ഞു. അടുത്ത വിമാനത്തില്‍ ലഖ്‌നൗവിലേക്ക് പോകുന്നതിനാണ് നവദമ്പതികള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















