ജുവനൈല്‍ ജസ്റ്റിസ് ആക്ട്; സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു

ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യണമോ എന്ന കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. ജസ്റ്റിസ് ബി.എസ് ചൗഹാനും ജസ്റ്റിസ് എസ്.എ ബോബ്‌ഡെയു അടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്.
പൈശാചിക കൃത്യങ്ങള്‍ ചെയ്യുന്ന പ്രതികളെ പ്രായപൂര്‍ത്തിയായിട്ടില്ലെങ്കിലും ക്രിമിനല്‍ കോടതികളില്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ അമന്‍ ഹിംഗോരണി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നോട്ടീസയച്ചത്. ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ അച്ഛന് വേണ്ടിയാണ് അമന്‍ കോടതിയില്‍ ഹാജരായത്.
ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നേരത്തേ മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇയാളെ ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്ത് വധശിക്ഷ വിധിക്കണമെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്റെ ആവശ്യം
https://www.facebook.com/Malayalivartha