ഇന്ധനവിലയില്‍ വര്‍ദ്ധനവ് : പെട്രോള്‍ ലിറ്ററിന് അഞ്ചു പൈസയും ഡീസല്‍ ലിറ്ററിന് 1 രൂപ 26 പൈസയും വര്‍ദ്ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ചു പൈസയും ഡീസല്‍ ലിറ്ററിന് 1 രൂപ 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. എണ്ണക്കമ്പനികള്‍ ഇന്ന് നടത്തിയ അവലോകന യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.
രണ്ട് ആഴ്ച കൂടുമ്പോഴാണ് എണ്ണക്കമ്പനികള്‍ അവലോകന യോഗം ചേരുന്നത്. ഡോളര്‍രൂപ വിനിമയ നിരക്കിലെ വ്യത്യാസമാണ് വില വര്‍ദ്ധിപ്പിക്കാന്‍ കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















