ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഇനി വനിതാ സൈനിക പൈലറ്റുകളും

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അക്കാദമിയുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് മൂന്ന് വനിതാ സൈനിക പൈലറ്റുകളുടെ പാസിങ് ഔട്ട് പരേഡ് ശനിയാഴ്ച നടക്കും. ഹൈദരാബാദിലെ എയര്‍ ഫോഴ്‌സ് അക്കാദമിയില്‍ നിന്നാണ് ഫ്‌ളൈറ്റ് കേഡറ്റുകളായ ഭാവന കാന്ത്, അവനി ചതുര്‍വേദി, മോഹന സിങ് എന്നിവരുടെ ആദ്യ വനിതാബാച്ച് പുറത്തിറങ്ങുന്നത്. വിമാനം പറത്തുന്ന വനിതകള്‍ ഏറെയുണ്ടെങ്കിലും സൈനിക പരിശീലനം ലഭിച്ച വനിതാ കേഡറ്റുകളുടെ കമീഷനിങ് രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.
വനിതാ കേഡറ്റുകള്‍ മൂന്നുപേരും എന്‍ജിനീയറിങ് ബിരുദധാരികളാണ്. ഒരു പക്ഷിയെ പോലെ പറന്നുനടക്കുക എന്ന ബാല്യകാല മോഹമാണ് ഇതിലൂടെ പൂവണിഞ്ഞതെന്ന് ബിഹാര്‍ സ്വദേശിനിയായ ഭാവനാകാന്ത് പറഞ്ഞു. ട്രെയ്‌നിങിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ ഫ്‌ളൈറ്റ് കേഡറ്റാകുന്നതിനുള്ള അവസരം കൈവന്നു. പിന്നെ മറ്റൊന്നും ആലോചിക്കാതെ സന്തോഷപൂര്‍വം അതേറ്റെടുക്കുകയായിരുന്നുവെന്ന് ഭാവന പറഞ്ഞു.
രാജസ്ഥാന്‍ സ്വദേശിനി മോഹന സിങിന്റെ ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു പൈലറ്റാകുക എന്നത്. ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിലെ ഫ്‌ളൈറ്റ് ഗണ്ണറായ മുത്തച്ഛനാണ് ആഗ്രഹത്തിന് തിരികൊളുത്തിയത്. രാജ്യത്തിന്റെ ആകാശ അതിരുകള്‍ കാക്കുന്ന ജോലി തന്നെ ആവേശം കൊള്ളിക്കുന്നതായി മോഹന പറഞ്ഞു.
മധ്യപ്രദേശിലെ സത്‌ന സ്വദേശിനിയാണ് അവനി ചതുര്‍വേദി. ഇതൊരു തുടക്കം മാത്രമാണെന്നും ഏറ്റവും പുതിയ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍ പറത്തുകയാണ് തന്റെ ആഗ്രഹമെന്നും അവനി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















