80 നായകളെ കൊന്ന് ചുട്ടുകരിച്ച രണ്ട് കര്‍ഷകര്‍ അറസ്റ്റില്‍

കഴിഞ്ഞ ജൂണ്‍ നാലിന് കാഞ്ചീപുരത്ത് 80 നായകളെ കൊന്ന് ചുട്ടുകരിച്ച രണ്ട് കര്‍ഷകരെ പോലീസ് അറസ്റ്റ് ചെയ്തു. നായ്കളെ കൊന്ന ശേഷം വനപ്രദേശത്തോട് ചേര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ദുര്‍ഗന്ധം വമിക്കാനാരംഭിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. പിന്നീട് ഇവയെ കത്തിച്ചുകളയുകയായിരുന്നു.
എന്നാല്‍ കര്‍ഷകരുടെ പത്തോളം ആടുകളെ കൊല്ലുകയും പതിനഞ്ചോളം ആടുകളെ ആക്രമിക്കുകയും ചെയ്തതിനാലാണ് നായ്കളെ കൊന്നതെന്നാണ് നാട്ടുകാരുടെ വാദം. നായകളുടെ ആക്രമണങ്ങളില്‍ പൊറുതി മുട്ടി പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പരാതി ലഭിച്ചിരുന്നെന്നും തുടര്‍ന്ന് നായകളെ വന്ധ്യംകരിച്ചതായും ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡ്‌വൈസ് പ്രസിഡന്റ് ഡോ. ചിന്നി കൃഷ്ണ പറഞ്ഞു. വന്ധ്യംകരിക്കുകയല്ലാതെ കൂട്ടത്തോടെ നായ്കളെകൊന്നൊടുക്കുക ശാശ്വതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടയില്‍ നാട്ടുകാരുടെ ഭീഷണിയില്‍ നായ്കളെപോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയാതിരുന്നത് കേസിന് ബലം കുറയ്ക്കുമെന്ന് മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















