അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം: രണ്ടു തീവ്രവാദികളെ വധിച്ചു

ജമ്മു കശ്മീരിലെ താങ്ധര്‍ സെക്ടറില്‍ നിയന്ത്രണ രേഖയ്ക്കു സമീപം തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം വ്യാഴാഴ്ച സൈന്യം തകര്‍ത്തു. രണ്ടു തീവ്രവാദികളെ ബി.എസ്.എഫ് വധിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ അതിര്‍ത്തിയില്‍ തടയുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്. മേഖലയില്‍ പരിശോധന തുടരുകയാണെന്നും സൈന്യം അറിയിച്ചു.
ചൊവ്വാഴ്ച കുപ്‌വാരയിലെ മാച്ചില്‍ സെക്ടറിലും നുഴഞ്ഞുകയറ്റ ശ്രമം നടന്നിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികനും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിരുന്നു. നാല് ജവന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















