ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പോലീസ് പിടികൂടി

തെക്കന്‍ ഡല്‍ഹിയിലെ വസന്ത വിഹാറില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് മൂന്നുപ്രതികളെയും അറസ്റ്റു ചെയ്തു.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വസന്ത നഗറിലെ തിയേറ്റില്‍ നിന്നും സിനിമ കണ്ട് കൂട്ടുകാരിയുമായി റോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കാറിലത്തെിയ സംഘം തട്ടികൊണ്ടുപോവുകയായിരുന്നു. കാറിന്റെ നമ്പര്‍ ശ്രദ്ധിച്ച കൂട്ടുകാരി പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. അക്രമികള്‍ കൂട്ടബലാത്സംഗത്തിനു ശേഷം പെണ്‍കുട്ടിയെ പൂര്‍വി മാര്‍ഗില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞു.
കാറിന്റെ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഗീത കോളനിയില്‍ നിന്നും മൂന്നും പ്രതികളെയും അറസ്റ്റു ചെയ്യുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















