മണ്ണെണ്ണ ഗ്യാസ് കിട്ടാക്കനി.... വീടുകളില്‍ നിന്നും അപ്രത്യക്ഷമായ വിറകടുപ്പിനു വീണ്ടും പ്രിയമേറുന്നു

കാലം മാറിയപ്പോള്‍ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി വീടിന്റെ പടിക്ക് പുറത്താക്കിയ പലതും ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയില്‍. വീടുകളില്‍ നിന്നും അപ്രത്യക്ഷമായ വിറകടുപ്പുകള്‍ക്കു വീണ്ടും പ്രിയമേറുന്നു. പാചകവാതകവും മണ്ണെണ്ണയും കിട്ടാക്കനിയായതോടെയാണ് വീട്ടമ്മമാര്‍ വീണ്ടും വിറകടുപ്പുകളിലേക്ക് തിരിഞ്ഞിരിക്കുന്നത്. വിറക് അടുപ്പുകളോട് വിട പറഞ്ഞ വീട്ടമ്മമാര്‍ പോലും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും നിയന്ത്രണമായതോടെ വീണ്ടും പഴയ കാലത്തിലേക്കുള്ള തിരിച്ച് പോകുകയാണെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചന.
ഇതോടെ വിസ്മൃതിയിലാണ്ടു തുടങ്ങിയ വിറകു കച്ചവടവും തിരിച്ച് വരവിന്റെ പാതയിലാണ്. വീടുകളില്‍ അടുപ്പ് കത്തിക്കുന്നത് അപൂര്‍വമാവുകയും വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ഭക്ഷണം ഒരുക്കുന്നത് പാചക വാതകമുപയോഗിച്ചതോടെയാണ് വിറകു വിപണി തകര്‍ച്ചയിലാണ്ടിരുന്നത്.
പാചകവാതകത്തിന് നിയന്ത്രണം കര്‍ശനമായതാണ് വിറക് വിപണിക്ക് വീണ്ടും പ്രതീക്ഷയായത്.
ജില്ലയിലെ പ്രധാന മര വ്യവസായ കേന്ദ്രങ്ങളിലൊന്നായ ഫറോക്ക് ചന്ത കടവിലെ വിറകു കച്ചവടക്കാരും ഈ പുത്തന്‍ ഉണര്‍വിന്റെ ആവേശത്തിലാണ്. നിലമ്പൂര്‍, എടവണ്ണ ഭാഗങ്ങളില്‍ നിന്നുള്ള മരം മില്ലുകളില്‍ നിന്നാണ് ഇവിടേക്ക് വിറകുകള്‍ എത്തുന്നത്.
50 കിലോ വിറകിന് 170 രൂപ വരെയാണ് വില തേക്ക്, ഇരുള് തടികളുടെ വിറകിന് അല്‍പം കൂടി വില കൂടും. നേരെത്തെ ആഴ്ചയില്‍ ഒന്നോ രണ്ടോ ലോഡുകള്‍ എത്തിയിരുന്ന സ്ഥാനത്ത് ദിവസേന മൂന്നും നാലും ലോഡുകളാണ് ഇവിടെയെത്തുന്നത്.
വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരാണു ഇവിടെ ആവശ്യക്കാരായി എത്തുന്നത്. ഇതോടൊപ്പം ഈ മേഖലയില്‍ അനുബന്ധ ജോലി സാധ്യതകള്‍ വര്‍ധിച്ചതും തൊഴിലാളികള്‍ക്ക് പ്രതീക്ഷയായിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















