പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിനെ അമ്മ കട്ടിളപ്പടിയില്‍ അടിച്ച് കൊലപ്പെടുത്തി

പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിനെ അമ്മ കട്ടിളപ്പടിയില്‍ അടിച്ച് കൊലപ്പെടുത്തി. മാവേലിക്കരയിലെ അറുന്നൂറ്റിമംഗലം സ്വദേശി അനിതാകുമാരിയാണ് ഈ കൊടും ക്രൂരത ചെയ്തത്. അവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയെ ഒന്നിലധികം തവണ നിലത്തടിച്ചതായി കണ്ടെത്തി.
അവിവാഹിതയായ അനിതാകുമാരിയുടെ മൂന്നാമത്തെ പ്രസവമാണിത്. കഴിഞ്ഞദിവസം വീട്ടില്‍വച്ചായിരുന്നു പ്രസവം. തുടര്‍ന്ന് കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചില്‍കേട്ട അയല്‍വാസികള്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ചനിലയില്‍ കുഞ്ഞിനെ കണ്ടത്. ഉടന്‍തന്നെ അമ്മയെയും കുഞ്ഞിനെയും കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു ദിവസംമാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് കൈയ്യില്‍ നിന്ന് താഴെവീണതാണെന്നാണ് പോലീസിനോട് അനിത പറഞ്ഞത് എന്നാല്‍ ആ മൊഴി വിശ്വസിക്കാതെ പൊലീസ് അനിതാകുമാരിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
ഒന്നില്‍ കൂടുതല്‍ തവണ കുഞ്ഞിനെ നിലത്തടിച്ചതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. വാരിയെല്ലുകള്‍ ഉള്‍പ്പടെ ഒടിഞ്ഞുനുറുങ്ങിയ അവസ്ഥയിലായിരുന്നു. തുടര്‍ന്നുനടത്തിയ ചോദ്യംചെയ്യലില്‍ കുഞ്ഞിനെ കട്ടിളപ്പടിയില്‍ അടിച്ചതായി അനിതാകുമാരി സമ്മതിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















