ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ 11 പേര്‍ക്ക് ജീവപര്യന്തം; 12 പേര്‍ക്ക് ഏഴ് വര്‍ഷം തടവ്

ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവും 12 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും കോടതി വിധിച്ചു. കേസില്‍ 24 പ്രതികളാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്കുള്ള ശിക്ഷ വിധിച്ചിട്ടില്ല. അഹമ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. രണ്ടു തവണ വിധി പ്രസ്താവം മാറ്റിവച്ച ശേഷമാണ് കോടതി ഇന്ന് ശിക്ഷ പ്രഖ്യാപിച്ചത്.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് നിരീക്ഷിച്ചെങ്കിലും വധശിക്ഷ നല്‍കാന്‍ കോടതി തയാറായില്ല. മനുഷ്യത്വരഹിതവും കിരാതവുമായ കൂട്ടക്കൊല നടത്തിയ പ്രതികളെ തൂക്കിലേറ്റണമെന്നും അല്ലെങ്കില്‍ മരണം വരെ തടവ് വിധിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല.
ഗുജറാത്തിലെ ഗോധ്ര കലാപത്തിനു ശേഷം 2002 ഫെബ്രുവരി 28നു നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മുന്‍ എംപി എഹ്‌സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂണ്‍ രണ്ടിനാണ് കൂട്ടക്കൊലക്കേസില്‍ 24 പേരെ കുറ്റക്കാരായി പ്രത്യേക കോടതി കണ്ടെത്തിയത്. 11 പേര്‍ക്കെതിരെ കൊലക്കുറ്റവും വി.എച്ച്.പി നേതാവ് അതുല്‍ വൈദ്യ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തല്‍, നിയമവിരുദ്ധമായ സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്. കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാവും കോര്‍പറേറ്ററുമായ ബിബിന്‍ പട്ടേല്‍, കൂട്ടക്കൊലയുടെ തെളിവ് നശിപ്പിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജി എര്‍ഡ എന്നിവരടക്കം 36 പേരെ കുറ്റമുക്തരാക്കിയിരുന്നു.
20,000ത്തോളം വരുന്ന ആള്‍ക്കൂട്ടം വീടുകള്‍ ആക്രമിച്ച് മുന്‍ കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്‌സാന്‍ ജാഫരി അടക്കം 69 പേര്‍ കൂട്ടക്കൊല നടത്തുകയായിരുന്നു. ഇഹ്‌സാന്‍ ജാഫരി അക്രമികളില്‍ നിന്ന് രക്ഷതേടി രാഷ്ട്രീയ നേതാക്കളെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഫോണ്‍ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല. ജാഫരിയുടെ ഭാര്യ സകിയ ജാഫരി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് 14 വര്‍ഷം നീണ്ട നിയമയുദ്ധത്തിന് തുടക്കമായത്. മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ച കേസിലെ വിചാരണ നടപടികള്‍ 2015 സെപ്റ്റംബര്‍ 22നാണ് പൂര്‍ത്തിയായത്.
പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഒന്‍പത് പ്രതികള്‍ 14 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. അഞ്ചു പേര്‍ വിചാരണക്കിടെ മരിച്ചു. മറ്റുള്ളവര്‍ ജാമ്യത്തിലാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നാല് ജഡ്ജിമാരുടെ മുമ്പാകെയാണ് വിചാരണ നടന്നത്. കേസില്‍ 338 പേരെ കോടതി വിസ്തരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















