റാഞ്ചി സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ പ്രക്ഷോഭം നടത്തും, ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ വേഷം മുണ്ടും സാരിയും നിര്‍ബന്ധമാക്കണമെന്നും എ.ബി വി പി

ഇന്ത്യ സ്വതന്ത്രമായിട്ട് 60 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും ബ്രിട്ടീഷ് സംസ്‌കാരം പിന്തുടരാനുള്ള സര്‍വകലാശാല ശ്രമം ഇനിയും അംഗീകരിക്കാനാകില്ലന്നും ഗൗണിന്റെ ഉപയോഗത്തിനെതിരെ ബിരുദദാന ദിവസം എബിവിപി വലിയ പ്രക്ഷോഭം നടത്തുമെന്നും എബിവിപി റാഞ്ചി കണ്‍വീനര്‍ അടല്‍ പാണ്ഡെ അറിയിച്ചു. ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ വേഷം മുണ്ടും സാരിയും നിര്‍ബന്ധമാക്കണമെന്ന് എബിവിപി ആഹ്വാനം ചെയ്തു.
ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ഗൗണ്‍ ധരിക്കണമെന്ന ജാര്‍ഖണ്ഡിലെ റാഞ്ചി സര്‍വകലാശാല അധികൃതരുടെ നിര്‍ദേശത്തിനെതിരെ ആണ് എബിവിപി രംഗത്തെത്തിയിരിക്കുന്നത്. ചടങ്ങില്‍ ആണ്‍കുട്ടികള്‍ക്ക് മുണ്ടും കുര്‍ത്തയും പെണ്‍കുട്ടികള്‍ക്ക് സാരിയും ഡ്രസ്സ് കോഡ് ആക്കണമെന്നാണ് എബിവിപിയുടെ ആവശ്യം. ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ ഭാഗമായ ഗൗണുകള്‍ ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞെന്നും എബിവിപി ചൂണ്ടിക്കാട്ടുന്നു.
മുണ്ടും സാരിയും നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ റാഞ്ചി സര്‍വകലാശാല വൈസ് ചാന്‍സര്‍ക്ക് നിവേദനം നല്‍കിയെങ്കിലും തീരുമാനം പിന്‍വലിക്കാന്‍ തയ്യാറായില്ലെന്നും എബിവിപി പറയുന്നു.
എന്നാല്‍ ഗൗണ്‍ ധരിച്ചെത്താവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ രമേഷ് പാണ്ഡെ പ്രതികരിച്ചു. ബിരുദദാന ചടങ്ങ് എങ്ങനെ നടത്തണമെന്ന് സംബന്ധിച്ച് സര്‍വകലാശാല ചട്ടങ്ങളുണ്ട് അത് എളുപ്പത്തില്‍ മാറ്റാനാകില്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















