ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ഒ.എല്‍.എക്‌സിലൂടെ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ഓണ്‍ലൈന്‍ സാധനങ്ങള്‍ വില്‍ക്കുന്ന വെബ്‌സൈറ്റായ ഒ.എല്‍.എക്‌സ് ഡോട് കോമിലൂടെ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച 19കാരന്‍ പിടിയില്‍. ഉത്തര്‍ഖണ്ഡിലെ വികാസ്പൂര്‍ സ്വദേശിയായ മോഹിത് ഗര്‍ഗ് എന്നയാളാണ് അറസ്റ്റിലായത്. ഒരുകൂട്ടം ഇന്ത്യന്‍ നക്ഷത്ര ആമകള്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഇയാള്‍ വെബ്‌സൈറ്റില്‍ പരസ്യം നല്‍കുകയായിരുന്നു എന്നാണ് അധികൃതര്‍ പറഞ്ഞത്. മൂന്ന് ആമകളെ ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയിട്ടുണ്ട്.
ഇത് വില്‍ക്കുന്നതിന്റെ പ്രത്യാഘാതം സംബന്ധിച്ച് കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഓണ്‍ലൈന്‍ വഴി ഇത്തരം ജീവികളുടെ കടത്ത് വ്യാപകമായിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ധനഞ്ജയ് മോഹന്‍ പറഞ്ഞു. 2011 മുതല്‍ 250 നക്ഷത്ര ആമകളെയും ഇതേ വിഭാഗത്തില്‍പെട്ട ഇരുതല മൂരി, പെരുമ്പാമ്പ്, ഉടുമ്പ് എന്നിവയെയും പിടികൂടിയിട്ടുണ്ട്. ആഗോള തലത്തില്‍ വന്‍ മാര്‍ക്കറ്റുളള ഇവയെ കൈവശം വെക്കുന്നത് ഇന്ത്യയില്‍ തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















