പ്രായമെത്രയായാലും കുറ്റം ചെയ്തയാള്‍ ജയിലില്‍ പോകണമെന്നു സുപ്രീം കോടതി, 1980 ലെ ദുരഭിമാന കൊലക്കേസില്‍ 92 വയസുകാരനെ ജയിലില്‍ അയച്ചു കൊണ്ട് സുപ്രീം കോടതി വിധി

1980ല്‍ നടന്ന ദുരഭിമാനക്കൊലയില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പുട്ടിക് പോലീസിനുമുന്നില്‍ കീഴടങ്ങുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്കിയ ഹരജിയാണു ഡിവിഷന്‍ ബഞ്ച് തള്ളിയത്. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിലെ ജഡ്ജിമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, എല്‍. നാഗേശ്വര റാവു എന്നിവരാണ് തള്ളിയത്.
1980 ആഗസ്റ്റ് 22ന് നന്‍ഹക്കു എന്നയാളെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയാണ് പുട്ടി. ബന്ധുവായ ഫെക്കയുടെ വിവാഹിതയായ മകളുമായി നന്‍ഹക്കുവിന്റെ സഹോദരന്‍ ഒളിച്ചോടിയതിനെ തുടര്‍ന്നാണ് നന്ഹക്കുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കൂട്ടുപ്രതികളായ പുട്ടിന്റെ ബന്ധുക്കള്‍ ഫെക്ക, സ്‌നേഹി എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.
1980 ആഗസ്റ്റ് 22ന് നന്‍ഹക്കു എന്നയാളെ കൊലപ്പെടുത്തിയത്തിനു ലഖ്‌നോ ഹൈക്കോടതി 34 വര്‍ഷത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരി 24നാണ് പുട്ടിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ച് പോലീസില്‍ കീഴടങ്ങണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനെതിരെ പുട്ടി സുപ്രീംകോടതിയെ സമീപിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. 92കാരനാണെങ്കിലും പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ടയാള്‍ ജയിലില്‍ തന്നെ പോകണമെന്ന് സുപ്രീംകോടതി ശരിവച്ചത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















