ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പരിശീലന വിമാനം പറന്നുയര്‍ന്നു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പരിശീലന വിമാനത്തിന്റെ പറക്കല്‍ വിജയകരമായി. ആദ്യ പരിശീലന വിമാനമായ ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയ്‌നര്‍40(എച്ച്ടിടി40) ആണ് പരിശീലന പറക്കല്‍ നടത്തിയത്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ സാന്നിധ്യത്തിലായിരുന്നു പതിനഞ്ച് മിനിറ്റോളം നീണ്ട പരിശീലന പറക്കല്‍ നടത്തിയത്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഗ്രൂപ്പ് ക്യാപ്റ്റന്മാരായ സി. സുബ്രഹ്മണ്യവും വേണുഗോപാലുമാണ് വിമാനം പറത്തിയത്. പരിശീലന വിമാനം വികസിപ്പിച്ചെടുത്തത് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച്എ.എല്‍) ആണ്. രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന വിധത്തിലാണ് വിമാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിമാനത്തില്‍ ആയുധങ്ങള്‍ ഘടിപ്പിക്കാനും സൗകര്യമുണ്ടെന്ന് എച്ച്. എ.എല്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















