വ്യോമസേനയ്ക്ക് അഭിമാനമായി ചരിത്രത്തിലാദ്യമായി യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റുമാരായി ഭാവന, ആവണി, മോഹന എന്നീ യുവതികള്‍ ചുമതലയേല്‍ക്കുന്നു

ഇന്നുനടക്കുന്ന വ്യോമസേനയുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍വ്യോമസേനയ്ക്ക് അഭിമാനമായി യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാപൈലറ്റുമാരായിഭാവന, ആവണി, മോഹന എന്നീ യുവതിക?? ചുമതലയേല്‍ക്കുന്നു. ഈ വനിതാത്രയങ്ങള്‍ ഇന്ന് ഔദ്യോഗികമായി ചുമതലയേല്‍ക്കുമ്പോള്‍ അതു രാജ്യത്തിനും രാജ്യത്തെ സ്ത്രീസമൂഹത്തിനും വലിയ നേട്ടംതന്നെയാണ്.
വ്യോമസേനയുടെ യുദ്ധവിമാന വിഭാഗത്തിലെ ആദ്യ വനിതാബാച്ചില്‍പ്പെട്ട ഫ്‌ളൈറ്റ് കേഡറ്റുകളാണിവര്‍. പുരുഷ കേഡറ്റുകള്‍ക്കൊപ്പം നിരന്തര പരിശീലനം നേടിയാണ് മൂവരും സുവര്‍ണനേട്ടത്തിലെത്തിയിരിക്കുന്നത്. 150 മണിക്കൂര്‍ വിമാനം പറത്തിയ പരിചയവുമായാണ് മൂവരും ഇന്ന് ഫ്‌ളൈയിംഗ് ഓഫീസര്‍മാരായി കമ്മീഷന്‍ ചെയ്യപ്പെടുന്നത്.
തുടര്‍പരിശീലനത്തിന്റെ ഭാഗമായി മൂവരും അഡ്വാന്‍സ്ഡ് ജെറ്റ് യുദ്ധവിമാനമായ ബ്രിട്ടീഷ് നിര്‍മിത ഹോക്ക് വിമാനമായിരിക്കും പറത്തുക. ഹോക്ക് വിമാനം 145 മണിക്കൂര്‍ പറത്തി പരിചയം നേടിയതിനുശേഷം മൂവരും സൂപ്പര്‍സോണിക് യുദ്ധവിമാനം പറത്തും.
1991 മുതല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ വനിതാപൈലറ്റുമാര്‍ ഹെലികോപ്റ്ററുകളും ചരക്കുവിമാനങ്ങളും പറത്തുന്നുണെ്ടങ്കിലും ഇതാദ്യമായാണ് യുദ്ധവിമാനം പറത്താന്‍ വനിതകളെത്തുന്നത്.
ബിഹാറിലെ ദര്‍ബംഗ സ്വദേശിനിയാണ് ഇരുപത്തിരണ്ടുകാരിയായ ഭാവന കാന്ത്.കുട്ടിക്കാലത്ത് പക്ഷികളെപ്പോലെ പറക്കാന്‍ കൊതിച്ചിരുന്ന ആഗ്രഹമാണ് യുദ്ധവിമാനം പറത്തുന്ന പൈലറ്റാകാനുള്ള തന്റെ പ്രയാണത്തിന് പ്രചോദനമേകിയതെന്നു ഭാവന പറയുന്നു. ഏതു പ്രതികൂല സാഹചര്യത്തിലും രാജ്യത്തിനുവേണ്ടി പോരാടുകയെന്നതാണ് ഇനി ആഗ്രഹമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
ഇരുപത്തൊന്നുകാരിയായ ആവണി ചതുര്‍വേദി മധ്യപ്രദേശിലെ സത്‌ന സ്വദേശിനിയാണ്. സൈന്യത്തില്‍ ചേരുവാന്‍ ആവണിക്ക് പ്രചോദനമായത സൈനിക ഓഫീസര്‍മാരായ സഹോദരനും അമ്മാവന്മാരുമാണ്. ജയ്പൂരില്‍ ബി ടെക്കിനു പഠിക്കവെ കോളജിലെ ഫളൈയിംഗ് ക്ലബില്‍നിന്നു വിമാനം പറത്താന്‍ ലഭിച്ച ഭാഗ്യവും ആവണിക്കു തുണയായി. സൈനികദൗത്യങ്ങളില്‍ മേലുദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായും ആശ്രയിക്കാവുന്ന മികച്ച പൈലറ്റാകുകയെന്നതാണ് ലക്ഷ്യമെന്ന് ആവണി പറയുന്നു.
രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയാണ് മോഹന സിംഗ്. വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്ന പിതാവാണ് ഇരുപത്തൊന്നുകാരിയായ മോഹനയുടെ പ്രചോദനം. കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു വ്യോമസേനയില്‍ ചേരുകയെന്നത് ഇതു മാതാപിതാക്കളും ബന്ധുക്കളുംപ്രോത്സാഹിപ്പിച്ചെന്നും മോഹന പറയുന്നു.പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിച്ച് രാജ്യത്തെ സേവിക്കുന്ന കുടുംബപാരമ്പര്യം തുടരാന്‍ ഭാഗ്യം ലഭിച്ചതില്‍ കൃതാര്‍ത്ഥയാണെന്നും മോഹന വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















