മോദിയുടെ കൈയില്‍ നിന്നും ചായ വാങ്ങിക്കുടിച്ചവര്‍ ഉണ്ടെങ്കില്‍ രണ്ടു ലക്ഷം രൂപ പാരിതോഷികം നല്കുമെന്ന് കൊണ്‌ഗ്രെസ്സ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്

പ്രധാന മന്ത്രി ചായ വിറ്റു കൊണ്ടിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കൈയില്‍ നിന്നും ചായ വാങ്ങി കുടിച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം നല്കുമെന്ന് കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്. ചായ് കി ചര്‍ച്ച എന്ന പേരില്‍ സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ പ്രസംഗിക്കുന്ന സമയത്താണ് മോഡിയെ പരിഹസിക്കുന്ന രീതിയില്‍ ദിഗ് വിജയ് സിംഗ് പ്രസംഗിച്ചത്.
മോദി മുമ്പു പറഞ്ഞതു മെട്രിക്കുലേഷന്‍വരെയേ പഠിച്ചിട്ടുള്ളൂ എന്നായിരുന്നു, എന്നാലിപ്പോള്‍ അവകാശപ്പെടുന്നത് ബിരുദധാരി ആണെന്നുമാണ്. ഒരാള്‍ക്കു വിദ്യാഭ്യാസം കുറവാണെന്നത് ഒരു പ്രശ്‌നമല്ല പക്ഷെ കള്ളം മാത്രമാണ് മോദി പറയുന്നതെന്നും ദിഗ് വിജയ് സിംഗ് ആരോപിച്ചു. മോദിയുടെ കൂടെ ബിരുദത്തിനു പഠിച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും രണ്ടു ലക്ഷം രൂപ പാരിതോഷികം നല്കാന്‍ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















