മഴ പെയ്യിക്കാന്‍ തൊണ്ണൂറു വയസുകാരന്റെ തപസ്സ്, സൂര്യഭഗവാനെ പ്രീതിപ്പെടുത്താന്‍ ക്ഷേത്ര പരിസരത്ത് പൊരിവെയിലത്ത് നിലത്തു കിടന്നു പ്രാര്‍ത്ഥന

ജരാനര ബാധിച്ച് ചുക്കിച്ചുളിഞ്ഞ ജയ് സിംഗ് യാദവ് രണ്ടുവര്‍ഷമായി കടുംചൂടത്ത് തപസ്സിരിക്കുന്നത് വരള്‍ച്ച രൂക്ഷമായ പ്രദേശത്ത് മഴപെയ്യിക്കാനാണ്. കടുത്ത കാലാവസ്ഥാ പ്രശ്‌നമുള്ള ഭോപ്പാലിലെ ബുണ്ടാല്‍ഖണ്ടില്‍ വരള്‍ച്ച മാറാനാണ് മുന്‍ അത്‌ലറ്റ് കൂടിയായ 90 വയസുകാരന്‍ ജയ് സിംഗ് യാദവ് തപസ് അനുഷ്ഠിക്കുന്നത്.
നാട്ടില്‍ മഴ പെയ്യാനും നാട്ടിലെ പെണ്‍കുട്ടികളുടെ ക്ഷേമത്തിനുമായി സൂര്യഭഗവാനെ പ്രീതിപ്പെടുത്താന്‍ ക്ഷേത്ര പരിസരത്താണ് ഇദ്ദേഹത്തിന്റെ കഠിന തപസ്സ്. എല്ലാദിവസവും ഉച്ചയ്ക്ക് 12 മുതല്‍ 4 മണി വരെ നെഞ്ചത്ത് ഒരു വെള്ള തലപ്പാവ് മാത്രം വെച്ച് ഇയാള്‍ നീണ്ടു നിവര്‍ന്ന് വെയിലത്ത് കിടന്നാണ് തപസ്സനുഷ്ട്ടിക്കുന്നത്.
കടും ചൂടില്‍ സൂര്യഭഗവാനെ പ്രാര്‍ത്ഥിക്കുന്ന തനിക്ക് ഇതുവരെ മൂന്ന് മണിക്കൂര്‍ മഴയത്ത് ഇരിക്കാന്‍ അവസരം കിട്ടിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. മഞ്ഞുകാലത്ത് അതിശൈത്യവും വേനലില്‍ കടുത്ത ചൂടും അനുഭവപ്പെടുന്ന പ്രദേശം കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍ വളരെ പ്രശസ്തമാണ്. ചൂടായാലും തണുപ്പായാലും വിശന്നാലും ദാഹിച്ചാലും എല്ലാം പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് തോന്നാറുള്ളത്. തപസ് അനുഷ്ഠിക്കുമ്പോള്‍ ആരോ തന്റെ തലയ്ക്ക് മുകളില്‍ കുട ചൂടി സംരക്ഷിക്കുന്നതായി തോന്നാറുണ്ടെന്നു ഇദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















