ഹോസ്റ്റല്‍ മുറി വൃത്തിയാക്കാത്തതിന് ഹോസ്റ്റല്‍ വാര്‍ഡന്‍ ക്രൂരമായി മര്‍ദ്ദിച്ചു, . മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഹോസ്റ്റലിലെ മുറി വൃത്തിയാക്കാത്തതിന് ആറ് വിദ്യാര്‍ഥിനികളെ വാര്‍ഡന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ശ്രീനഗറില്‍ പിന്നാക്ക വിഭാഗക്കാര്‍ക്കായുള്ള ഗുജ്ജര്‍ ആന്‍ഡ് ബേക്കര്‍വാള്‍ ഹോസ്റ്റലിലെ ആറ് കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. റംസാന്‍ വ്രതത്തിലായതിനാലും വെള്ളിയാഴ്ച പരീക്ഷയുള്ളതിനാലുമാണ് കുട്ടികള്‍ മുറി വൃത്തിയാക്കാന്‍ വിസമ്മതിച്ചതെന്ന് സഹവാസികളായ മറ്റുകുട്ടികള്‍ പറഞ്ഞു. മര്‍ദ്ദനത്തിനിരയായ കുട്ടികളെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് വാര്‍ഡനായ ശബ്‌നത്തിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഇവരെ വാര്‍ഡന്‍ സ്ഥാനത്തു നിന്നു പിരിച്ചു വിട്ടതായി അധികാരികള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















