മഹാരാഷ്ട്രാ ഭക്ഷ്യമന്ത്രി ബിജെപി പ്രവര്‍ത്തകയുടെ കൈപിടിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

പുണെയിയില്‍ വാഘോളിയിലെ പൊതുപരിപാടിക്കിടെ മഹാരാഷ്ട്രാ ഭക്ഷ്യമന്ത്രി ഗിരീഷ് ബാപ്പട് ആണ് ബിജെപി പ്രവര്‍ത്തകയായ യുവതിയുടെ കൈപിടിച്ചുനില്‍ക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പങ്കെടുത്തിരുന്ന പൊതു പരിപാടിയിലെ ചിത്രമാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നത്.
എന്നാല്‍ ബാപ്പട് തനിക്കു പിതൃതുല്യനാണെന്നും മുഖ്യമന്ത്രിയെ പരിചയപ്പെടുത്താനാണു അദ്ദേഹം തന്റെ കൈപിടിച്ചു കൊണ്ടുപോയതെന്നും യുവതി പറഞ്ഞു. ചീത്തപ്പേരുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു ചിത്രം വിവാദമാക്കുന്നതെന്ന് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.പ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്നു ഫോട്ടോ എടുത്ത അജ്ഞാതനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















