ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യ അംഗത്വം നേടുന്നതിന് ചൈന തടസം നില്‍ക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യ അംഗത്വം നേടുന്നതിന് ചൈന തടസം നില്‍ക്കില്ലെന്ന് ന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയുടെ ഊര്‍ജ നയത്തിന് അംഗത്വം നല്‍കുന്നതിന് ചൈന എതിര്‍പ്പ് രേഖപ്പെടുത്തിയെന്ന വാര്‍ത്തകളോട് പ്രതികരിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കരുതെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനോട് അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നാണ് ചൈന നേരത്തെ പറഞ്ഞത്. 48 രാജ്യങ്ങളാണ് നിലവില്‍ എന്‍.എസ്.ജിയില്‍ അംഗങ്ങളായുള്ളത്.ചൈനയ്ക്ക് പുറമെ തുര്‍ക്കി, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തെ എതിര്‍ക്കുന്നത്
ഇന്ത്യയെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ രണ്ട് ദിവസത്തെ ചൈനീസ് സന്ദര്‍ശനം നടത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ മാസം 16,17 തീയതികളിലാണ് ചൈനീസ് വിദേശകാര്യ സെക്രട്ടറിയുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ അംഗത്വം നേടുന്നതിനെ ചൈന എതിര്ക്കില്ലെന്നാണ് ചര്‍ച്ചയിലൂടെ തീരുമാനിച്ചത്. ഇന്ത്യക്ക് പ്രവേശനം നല്‍കുന്നതിനെ ചൈന എതിര്‍ക്കുമ്പോള്‍ പാകിസ്ഥാനെ പിന്തുണക്കുകയും ചെയ്തിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















