പാസ്സ്‌പോര്‍ട്ടിന് വേണ്ടിയുള്ള പോലീസ് വെരിഫിക്കേഷന്‍ ലഘൂകരിക്കാന്‍ ഒരുങ്ങി വിദേശകാര്യ മന്ത്രാലയം

അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് കിട്ടാന്‍ പ്രധാന തടസ്സമാവുന്ന പൊലീസ് വെരിഫിക്കേഷന്‍ ലഘൂകരിക്കാന്‍ വിദേശകാര്യ മന്ത്രാലയം. മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ വെരിഫിക്കേഷന്‍ ആവശ്യമായി വരില്‌ളെന്ന് മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിന് ഏറ്റവും സുഗമമായ രീതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരുകയാണ്. നടപടിക്രമങ്ങള്‍ ഏറെ ലളിതമാക്കിയെന്നും കഴിഞ്ഞ വര്‍ഷം 98 ലക്ഷം പാസ്‌പോര്‍ട്ടുകള്‍ നല്‍കാനായെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സേവാകേന്ദ്രത്തില്‍ സമര്‍പ്പിക്കുന്ന അപേക്ഷക്കൊപ്പം പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലൊന്ന് നല്‍കിയാല്‍ വെരിഫിക്കേഷന്‍ എളുപ്പമാകുമെന്ന് മന്ത്രാലയം വൃത്തങ്ങള്‍ വിശദീകരിക്കുന്നു. നിലവില്‍ പൊലീസ് റിപ്പോര്‍ട്ട് കിട്ടാന്‍ വൈകുന്നതിന്റെ പേരില്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വലിയ കാലതാമസമാണ് പല സംസ്ഥാനങ്ങളിലും അനുഭവിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















