മന്‍മോഹന്‍ സിംഗിനെതിരെ അസഭ്യവര്‍ഷം; രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി വിവാദത്തില്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ അസഭ്യ പ്രയോഗം നടത്തിയ രാജസ്ഥാനിലെ ബിജെപി മന്ത്രി വിവാദത്തില്‍. ഇന്നലെ ഒരു ചടങ്ങിനിടെയാണ് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കഠാരിയ മന്‍മോഹനെ അധിക്ഷേപിച്ചത്. സംഭവം പ്രതിപക്ഷം വിവാദമാക്കിയതോടെ ക്ഷമചോദിച്ച് മന്ത്രി തടിയൂരി.
രാജസ്ഥാനിലെ ചുരുവില്‍ നടന്ന ബിജെപി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിക്കുന്നതിനിടെയാണ് മന്ത്രി മന്‍മോഹന്‍ സിങിനെ അധിക്ഷേപിച്ചത്. മന്‍മോഹന്‍ സിങ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ആ ഷിറ്റിനെ സ്വീകരിക്കാന്‍ ഏതൊക്കെയോ മന്ത്രിമാരായിരുന്നു എത്തിയിരുന്നത്.
എന്നാല്‍ മോഡി അമേരിക്കയിലെത്തിയപ്പോള്‍ സാക്ഷാല്‍ ഒബാമ തന്നെ അദ്ദേഹത്തെ സ്വീകരിക്കാനെത്തി എന്നായിരുന്നു ഗുലാബ് ചന്ദിന്റെ വിവാദ പരാമര്‍ശം.ആറോളം മന്ത്രിമാര്‍ പങ്കെടുത്ത വേദിയില്‍ മന്ത്രി പലതവണ മന്‍മോഹന്‍ സിങ്ങിനെതിരെ അസഭ്യ വര്‍ഷം നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















