എല്ലാം വിട്ടൊരു യാത്ര... കുറച്ചുദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് രാഹുല്‍ഗാന്ധി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രാജ്യം വിട്ട് പോകുകയാണെന്ന് ട്വീറ്റ്. കുറച്ചുദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നാണ് പറയുന്നത്. ഇക്കാര്യം രാഹുല്‍ തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. എന്തിനാണ് വിദേശത്തേക്ക് പോകുന്നത് എന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
ഹ്രസ്വ സന്ദര്‍ശനമാണ് നടത്തുന്നതെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. എത്ര ദിവസത്തേക്കുള്ള യാത്രയാണെന്നും വ്യക്തമാക്കിയിട്ടില്ല.
രാഹുലിനെ മാറ്റി നേതൃത്വത്തില്‍ പ്രിയങ്കയെ കൊണ്ടുവരണമെന്ന ആവശ്യം നിലവില്‍ കേന്ദ്രത്തില്‍ ശക്തമാണ്. അതിനിടെ കഴിഞ്ഞ ദിവസം രാഹുലിന്റെ പിറന്നാള്‍ ദിനത്തില്‍ മോഡി വിളിച്ച് പ്രത്യേകം ആശംസ അറിയിച്ചിരുന്നു. അദ്ദേഹത്തിന് പനിയായിരുന്നപ്പോഴും മോഡി വിളിച്ച് ഡോക്്ടറെ ഏര്‍പ്പാടാക്കാന്‍ സഹായം ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം രാഹുലിനെ ശരിക്കും ഞെട്ടിച്ചിരുന്നു. മോഡിയുടെ ചുവടുവെപ്പുകള്‍ ഏത് മാനേജുമെന്റ് വിദഗ്ദ്ധരെപ്പോലും ഞെട്ടിക്കും വിധമാണ്. ഈ ഇടപെടലുകള്‍ കോണ്‍ഗ്രസ്സിനെ അപ്പാടെ
ഞെട്ടിക്കുന്നുണ്ട.് പുതിയ ചുവടുകള്‍ പഠിക്കാനാണ് യാത്രയെന്നാണ് അണിയറ സംസാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















