യോഗ ജനകീയ മുന്നേറ്റമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് യോഗക്ക് ലഭിച്ചതെന്നും ഇതൊരു ജനകീയ മുന്നേറ്റമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മേഡി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിന് ആഗോളതലത്തില്‍ ലഭിച്ച പിന്തുണ അവിശ്വസിനീയമാണെന്നു പറഞ്ഞ മോഡി അടുത്ത യോഗദിനം മുതല്‍ ഈ മേഖലയില്‍ മികച്ച സംഭാവന നല്‍കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കുമെന്നും വ്യക്തമാക്കി.
യോഗ മതപരമായ ആചാരമല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമുള്ളതാണെന്നും പറഞ്ഞ മോഡി രാജ്യത്തെ യോഗ ഒന്നിപ്പിക്കുന്നുവെന്നും പറഞ്ഞു. ചണ്ഡീഗഡിലെ ക്യാപിറ്റോള്‍ കോംപ്ലക്‌സില്‍ രണ്ടാം അന്താരാഷ്ട്ര യോഗ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















