യോഗയില്‍ നിറഞ്ഞ് ലോകം... രാജ്യാന്തര യോഗാ ദിനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികള്‍

ഇന്ത്യയുടെ യോഗ ലോകത്തിന്റെ സ്വന്തം. ഭാഷയുടെയും ദേശത്തിന്റെയും മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് യോഗ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. യോഗ മതപരമായ ആചാരമല്ലെന്നും ഇത് ഏവരെയും ഒന്നിപ്പിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗദിനത്തിലെ സന്ദേശത്തിന് ലോകം മുഴുവനും പിന്തുണ നല്‍കുന്നു. യോഗയുടെ ശക്തിയും ഗുണവും എന്താണെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല. എങ്ങനെയാണോ മൊബൈല്‍ ഫോണ്‍ നിങ്ങളുടെ ജീവന്റെ ഭാഗമായിക്കുന്നത് അത്തരത്തില്‍ യോഗയേയും നിങ്ങളുടെ ജീവന്റെ ഭാഗമാക്കണം. യോഗയില്‍ ധനികരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലെന്നും മോദി പറഞ്ഞു. ചണ്ഡിഗഡില്‍ രാജ്യത്തെ യോഗദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗാ സംഗമങ്ങള്‍, ശില്‍പശാലകള്‍ എന്നിവയുള്‍പ്പെടെ ചെറുതും വലുതുമായ പരിപാടികള്‍ വിവിധയിടങ്ങളില്‍ അരങ്ങേറും. 391 സര്‍വകലാശാലകള്‍, 16,000 കോളജുകള്‍, 12,000 സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍ നടക്കുന്നുണ്ട് ഡല്‍ഹിയിലെ ക്യാപിറ്റോള്‍ കോംപ്‌ളെക്‌സില്‍ നടക്കുന്ന പരിപാടിയില്‍ മുപ്പതിനായിരത്തോളം പേര്‍ക്കൊപ്പമാണ് മോദി യോഗ ചെയ്യുന്നത്. ഇതിനു പുറമെ, നഗരത്തില്‍ 100 ചെറു വേദികളിലായി ഒരുക്കിയിരിക്കുന്ന പരിപാടികളില്‍ പതിനായിരങ്ങള്‍ അണിനിരന്നു. രാജ്യാന്തര യോഗാ ദിനത്തിന്റെ രണ്ടാം പതിപ്പിനോടനുബന്ധിച്ചു സൂര്യ നമസ്‌കാരത്തിന്റെ ചിത്രമടങ്ങിയ പോസ്റ്റല്‍ സ്റ്റാംപ് മോദി പുറത്തിറക്കി.
വാരാണസി, ഇംഫാല്‍, ജമ്മു, ഷിംല, വഡോദര, ലക്‌നൗ, ബെംഗുളൂരു, വിജയവാഡ, ഭുവനേശ്വര്‍, ഹോഷിയാര്‍പുര്‍ എന്നിവിടങ്ങളില്‍ മേഖലാതല പരിപാടികള്‍ നടക്കുന്നു. 173 വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികളുടെ നേതൃത്വത്തില്‍ യോഗാഭ്യാസ പ്രകടനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















