ഷീലാ ദീക്ഷിതിനും കേജ്രിവാളിനും എതിരെ അഴിമതി നിരോധന വിഭാഗം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കലഹം രൂക്ഷമാക്കിക്കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാളിനും മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനുമെതിരെ അഴിമതി നിരോധ വിഭാഗം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ദീക്ഷിതിനേയും കെജ്രിവാളിനേയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ മേധാവി മുകേഷ് മീണ അറിയിച്ചു. അഴിമതി നിരോധ നിയമത്തിലെ 120 ബി, 409 വകുപ്പുകള്‍ അനുസരിച്ചാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2012ല്‍ ഷീലാ ദീക്ഷിത് ജല്‍ബോര്‍ഡ് ചെയര്‍ പേഴ്‌സണായിരിക്കെ സ്വകാര്യ കമ്പനികള്‍ക്ക് വാട്ടര്‍ ടാങ്കുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ നല്‍കിയതാണ് കേസിന് ആസ്പദമായ സംഭവം. കഴിഞ്ഞ വര്‍ഷം ആം ആദ്മി സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷിക്കാനായി നിയമിച്ച കമ്മിറ്റി 400 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു.
എന്നാല്‍ വിവാദമായ കരാര്‍ റദ്ദാക്കിയില്ല എന്നാരോപിച്ച് കെജ് രിവാളിനെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് വിജേന്ദര്‍ ഗുപ്ത പരാതി നല്‍കിയിരുന്നു. പരാതിയും കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മീണ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















