സല്‍മാന്‍ ഖാന്‍ നടത്തിയ സ്ത്രീപരാമര്‍ശത്തില്‍ പിതാവ് സലിം ഖാന്‍ മാപ്പ് പറഞ്ഞു

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മോശം പരാമര്‍ശത്തിന് പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍ മാപ്പുപറഞ്ഞു. സല്‍മാന്റെ കുടുംബത്തിനും ആരാധകര്‍ക്കും സുഹൃത്തുകള്‍ക്കും വേണ്ടിയാണ് മപ്പു പറയുന്നതെന്ന് സലിം ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. സല്‍മാന്‍ മോശം പരാമര്‍ശം നടത്തിയെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് സലിം ഖാന്‍ പറഞ്ഞു. എന്ത് അര്‍ഥത്തില്‍ ഏത് കാര്യത്തിന്ഉദാഹരണമായിട്ടാണ് ഇത് പറഞ്ഞതെന്ന് അറിയില്ല. എന്നാല്‍, തെറ്റായ ഉദ്ദേശത്തില്‍ ആയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പങ്കുവെക്കവെയാണ് ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലി ഭാരത്തെക്കുറിച്ച് 'ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെ' എന്ന് സല്‍മാന്‍ ഖാന്‍ വിശേഷിപ്പിച്ചത്. വാര്‍ത്ത പുറത്തു വന്നതോടെ മോശം പരാമര്‍ശത്തിന് സല്‍മാന്‍ മാപ്പു പറയണമെന്ന് വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















