ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ വാച്ച്മാന്‍ മാനഭംഗപ്പെടുത്തി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വാച്ച്മാന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. ഹൈദരാബാദില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയാണു സ്‌കൂള്‍ വാച്ച്മാന്റെ ആക്രമണത്തിനിരയായത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വാച്ച്മാനെതിരേ പോലീസ് കേസെടുത്തു. അന്വേഷണത്തിനുശേഷം അറസ്റ്റുണ്ടാകുമെന്നു പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















