താന്‍ രാഹുലോ സോണിയയോ അല്ലെന്ന് മോഡിയോട് കെജ്‌രിവാള്‍

താന്‍ രാഹുലോ സോണിയയോ വാദ്രയോ അല്ലെന്നും കേസെടുത്ത് പേടിപ്പിക്കേണ്ടെന്നും മോഡിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. കേസടുത്തും ഭീഷണിപ്പെടുത്തിയും റെയ്ഡ് നടത്തിയും മോഡി ആളുകളെ പേടിപ്പിക്കുകയാണ്. എന്നാല്‍ താന്‍ പാറ പോലെ ഉറച്ച് നില്‍ക്കുമെന്നും പിന്നോട്ട് പോകില്ലെന്നും കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു.
കെജ് രിവാളിനും മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനുമെതിരെ അഴിമതി നിരോധ വിഭാഗം കഴിഞ്ഞദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2012ല്‍ ഷീലാ ദീക്ഷിത് ജല്‍ബോര്‍ഡ് ചെയര്‍ പേഴ്‌സണായിരിക്കെ സ്വകാര്യ കമ്പനികള്‍ക്ക് വാട്ടര്‍ ടാങ്കുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ നല്‍കിയതാണ് കേസിന് ആസ്പദമായ സംഭവം.
കഴിഞ്ഞ വര്‍ഷം ആം ആദ്മി സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷിക്കാനായി നിയമിച്ച കമ്മിറ്റി 400 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ വിവാദമായ കരാര്‍ റദ്ദാക്കിയില്ല എന്നാരോപിച്ചാണ് കെജ്‌രിവാളിനെതിരെയും കേസെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















