സിദ്ധരാമയ്യ ഹിറ്റ്‌ലറാണോ എന്ന് അംബരീഷ്

തന്നിഷ്ടം പോലെ പെരുമാറാന്‍ കര്‍ണാടക മുഖ്യമന്ത്രി ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറാണോ എന്ന് മന്ത്രിസ്ഥാനം നഷ്ടമായ അംബരീഷ്. ആരോടും ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണു മുഖ്യമന്ത്രി മന്ത്രിമാരെ പുറത്താക്കിയതെന്ന് അംബരീഷ് ആരോപിച്ചു. 46 വര്‍ഷമായി ഞാന്‍ രാഷ്ട്രീയത്തിലുണ്ട്. ഇക്കാലയളവില്‍ കേന്ദ്രമന്ത്രിയായും സംസ്ഥാന മന്ത്രിയായും പ്രവര്‍ത്തിച്ചു. ഇതുവരെ ഒരു പേരുദോഷവും കേള്‍പ്പിച്ചിട്ടില്ല. കഴിവില്ലാത്ത മന്ത്രിയെന്ന ആരോപണമുയര്‍ന്ന സ്ഥിതിക്ക് എംഎല്‍എസ്ഥാനത്ത് തുടരുന്നില്ലെന്നും അംബരീഷ് പറഞ്ഞു.അംബരീഷ് അടക്കം 14 മന്ത്രിമാരെ മാറ്റി പുതിയ 13 പേരെ മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടവര്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. അംബരീഷ് എംഎല്‍എസ്ഥാനം രാജിവച്ചു. എന്നാല്‍ രാജിക്കത്ത് നേരിട്ട് നല്‍കാത്തതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്വീകരിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















