സല്‍മാന്‍ ഖാന്റെ വിവാദ പരാമര്‍ശത്തിന് പിതാവ് സലിം ഖാന്‍ ക്ഷമ പറഞ്ഞു

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വിവാദ പരാമര്‍ശത്തിന് പിതാവ് സലിം ഖാന്‍ ക്ഷമ പറഞ്ഞു. ഷൂട്ട് കഴിഞ്ഞിറങ്ങിയപ്പോള്‍ ബലാത്സംഗത്തിന് ഇരയായ സ്ത്രീയെപ്പോലെ ആയിരുന്നു തന്റെ അവസ്ഥയെന്ന സല്‍മാന്‍ ഖാന്റെ പരാമര്‍ശത്തിന് ട്വിറ്ററിലൂടെയാണു സലിം ഖാന്‍ ക്ഷമപറഞ്ഞത്. സല്‍മാന്‍ പറഞ്ഞത് തെറ്റാണ്. സല്‍മാന്‍ പരമാര്‍ശിച്ച വിഷയവുമായി ആ ഉപമ യോജിക്കില്ല. എന്നാല്‍ അതിന്റെ ഉദ്ദേശ്യം തെറ്റായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.പുതിയ ചിത്രം സുല്‍ത്താന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ സ്‌പോട്‌ബോയെ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുമായി പങ്കുവയ്ക്കുമ്പോഴായിരുന്നു സല്‍മാന്റെ പരാമര്‍ശം. ഷൂട്ടിംഗിനിടെ മണിക്കൂറുകളോളം വിശ്രമമില്ലാതെ ഭാരമെടുക്കുകയും ഗുസ്തി പിടിക്കുകയും ചെയ്യേണ്്ടി വരും. ഒരിക്കല്‍ 120 കിലോ ഭാരമെടുക്കുന്ന ഒരു ഷോട്ട് വ്യത്യസ്ത ആംഗിളുകളില്‍നിന്നു പകര്‍ത്താനായി പത്തുതവണ ആ ഭാരമുയര്‍ത്തേണ്്ടിവന്നു. റിംഗില്‍ വീഴുന്നതും ഇടിക്കുന്നതും ചിത്രീകരിക്കാനായി പലതവണ ഇതെല്ലാം ചെയ്തു. അഞ്ചും ആറും മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്ത് റിംഗില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. നേരെ നില്‍ക്കാന്‍ പോലും കഴിയാറില്ല- സല്‍മാന്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















