ഇന്ത്യ ഇടപെട്ടു നവാസ് ഷെറീഫ് തിരുത്തി ... ഒരിക്കലും ഇന്ത്യയെ യുദ്ധം ചെയ്ത് തോല്‍പ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി, വാര്‍ത്ത തെറ്റാണെന്ന് പാക്കിസ്ഥാന്

പാക്കിസ്ഥാന് ഒരിക്കലും ഇന്ത്യയെ യുദ്ധം ചെയ്ത് തോല്‍പ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏതു നിമിഷവും മറ്റൊരു യുദ്ധമുണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാക് ദിനപത്രം ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രകോപനപരമായ പരാമര്‍ശം. പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ കശ്മീരിന്റെ പേരില്‍ നാലാമതൊരു യുദ്ധത്തിനു കൂടി സാധ്യതയുണ്ട്. പ്രശ്‌നം എത്രയും വേഗം പരിഹരിക്കുകയാണ് ഏക പോംവഴി. കശ്മീരിന്റെ സ്വാതന്ത്ര്യമാണ് തന്റെ സ്വപ്നമെന്നും അതു കാണാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഷെരീഫ് പറഞ്ഞു.
എന്നാല്‍ പരാമര്‍ശം വിവാദമായതിന് പിന്നാലെ വാര്‍ത്ത തെറ്റാണെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഇന്ത്യയുമായി സൗഹൃദമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha