ഭീകരരുടെ ഭീഷണി വോട്ടര്‍മാര്‍ തള്ളി

വോട്ട് ബഹിഷ്‌കരിക്കണമെന്നുള്ള ഭീകരരുടെയും വിഘടനവാദികളുടെയും ആഹ്വാനം അനന്ത്‌നാഗിലെ വോട്ടര്‍ തള്ളി. കാഷ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജനവിധി തേടിയ അനന്ത്‌നാഗില്‍ 34 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 84067വോട്ടര്‍മാരില്‍ 28446 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം പോളിംഗ് ഇത്തവണ കുറവാണ്. മെഹബൂബയെക്കൂടാതെ ഏഴു സ്ഥാനാര്‍ഥികള്‍കൂടി മത്സരരംഗത്തുണ്ട്. മെഹബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ മണ്ഡലമായിരുന്നു അനന്ത്‌നാഗ്. സയീദിന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















