നരേന്ദ്ര മോഡിയുടെ വരവ് ഒരു ഒന്നൊന്നര വരവാണ്... നിര്‍ണായകമായ നാലു സംസ്ഥാനങ്ങളിലും ബിജെപി മുമ്പിലെത്തുമെന്ന് എല്ലാ എക്‌സിറ്റ് പോളുകളും

ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായുള്ള വരവിന് ഗംഭീര തുടക്കമാകുന്ന എക്‌സിറ്റ് പോളുകളാണ് പുറത്തു വരുന്നത്. നിര്‍ണ്ണായകമായ നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എല്ലാ എക്‌സിറ്റ് പോളുകളിലും ബിജെപിക്ക് മുന്‍തൂക്കമുണ്ട്. മധ്യപ്രദേശിലും, രാജസ്ഥാനിലും ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വേകള്‍ പ്രവചിക്കുന്നു. അതേസമയം ദില്ലിയിലും ഛത്തീസ്ഗഢിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും ഭൂരിഭാഗം സര്‍വേകളും പ്രവചിക്കുന്നു. ദില്ലിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി എത്തുമ്പോള്‍ ആംആദ്മി മികച്ച നേട്ടമുണ്ടാക്കുമെന്നും പ്രവചനങ്ങളുണ്ട്.
നാല് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ഡല്‍ഹി(70 സീറ്റുകള്‍)
സി വോട്ടര്‍
കോണ്‍ഗ്രസ് – 21
ബിജെപി -29
ആം ആദ്മി പാര്‍ട്ടി-16
ഇന്ത്യാ ന്യൂസ് സര്‍വെ
കോണ്‍ഗ്രസ് – 21
ബിജെപി-29
ആം ആദ്മി പാര്‍ട്ടി-16
അതേസമയം ഛത്തീസ്ഘഡില്‍ നിലവില്‍ അധികാരത്തിലുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരിച്ചെത്തുമെന്നാണ് ഭൂരിഭാഗം സര്‍വേകളുടേയും പ്രവചനം. ക്രമേണ 50 ഉം 48 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.
ഛത്തീസ്ഗഡ്(90)
ടൈംസ് നൗ
കോണ്‍ഗ്രസ്- 41
ബിജെപി – 44
മറ്റുള്ളവര്‍ – 05
എന്‍ഡിടിവി
കോണ്‍ഗ്രസ് – 37
ബിജെപി-50
മറ്റുള്ളവര്‍-3
മധ്യപ്രദേശില്‍ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു.
മധ്യപ്രദേശ്(230)
ഇന്ത്യാ ടുഡേ
കോണ്‍ഗ്രസ് – 80
ബിജെപി -138
മറ്റുള്ളവര്‍-12
എന്‍ഡിടിവി
ബിജെപി-144
കോണ്‍ഗ്രസ് 77
മറ്റുള്ളവര്‍ – 9
രാജസ്ഥാനില്‍ 199 സീറ്റില്‍ 110 മുതല്‍ 130 സീറ്ര് വരെ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് വിവിധ സര്വ്വേ്കള്‍ പ്രവചിക്കുന്നു.
രാജസ്ഥാന്‍(199)
ഇന്ത്യാ ടുഡേ
കോണ്‍ഗ്രസ്-62
ബിജെപി-110
മറ്റുള്ളവര്‍- 28
എന്‍ഡിടിവി
കോണ്‍ഗ്രസ്-48
ബിജെപി-130
മറ്റുള്ളവര്‍ -22
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha