അഞ്ചു വയസില്‍ ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയായി എന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ ? പ്രിക്വേഷ്യസ് പ്യൂബെര്‍ട്ടി എന്ന അപൂര്‍വ്വ അവസ്ഥ ഡല്‍ഹിയില്‍

ഓമനിച്ചു കഴിയുന്ന കാലം. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ഉത്തരവാദിത്തപ്പെട്ട കാലമെന്നും വിശേഷിപ്പിക്കാം. എന്നാല്‍ അഞ്ചു വയസില്‍ ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയായി എന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ ?
പ്രിക്വേഷ്യസ് പ്യൂബെര്‍ട്ടി എന്ന പേരില്‍ ശാസ്ത്രം വിശേഷിപ്പിക്കുന്ന അപൂര്‍വ്വ അവസ്ഥയാണ് ഇതിനു കാരണം . അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ സംഭവം നമ്മുടെ ഇന്ത്യയിലെ ഒരു പെണ്‍കുട്ടിക്ക് ഉണ്ടായതായി ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രായമാകുന്നത്തിനു മുന്‍പേ ആര്‍ത്തവം ഉണ്ടാകുന്ന അവസ്ഥയാണ് പ്രിക്വേഷ്യസ് പ്യൂബെര്‍ട്ടി. കുട്ടിയായിരിക്കുമ്പോള്‍ തന്നെ കൗമാര കാലത്തെ ശാരീരിക സവിശേഷതയിലേക്ക് ശരീരം എത്തിച്ചേരുന്ന അവസ്ഥ.
1939ല്‍ പെറുവില്‍ വര്‍ഷങ്ങള്‍ക്കു മുമ്പും ഇത്തരത്തിലൊരു അവസ്ഥയുണ്ടായിട്ടുണ്ട്. പെറുവിലെ ടിക്രാപോ സ്വദേശിയായ ലിനാ മെഡിനാ എന്ന പെണ്‍കുട്ടിയ്ക്കാണ് ഈ അവസ്ഥ ഇതിനു മുന്‍പ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു വയസും നാലു മാസവും പ്രായമുള്ളപ്പോള്‍ ലീനയുടെ ശരീരത്തില്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ സവിശേഷതകളോടെ വളര്‍ച്ചയെത്തിയിരുന്നു. അസാധാരമായി വയറു വീര്‍ത്തു വരുന്നത് കണ്ടതിനെ തുടര്‍ന്നു ആശുപത്തിരയില്‍ പ്രവേശിച്ചപ്പോഴാണ് അവള്‍ ഏഴു മാസം ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്.
തുടര്‍ന്നു 1939 മെയ് 13 നു ശസ്ത്രക്രിയയിലൂടെ അവള്‍ ജെറാര്‍ഡ് എന്ന കുഞ്ഞിന് ജന്മം നല്‍കി. ജെറാര്‍ഡിനെ പത്തു വയസു പ്രായം വരെ ലീനയുടെ സഹോദരനായിട്ടാണ് വളര്‍ത്തിയത്. 1979 ല്‍ ലീനയുടെ മകന്‍ ജെറാര്‍ഡ് തന്റെ നാല്പതാമത്തെ വയസില്‍ ബോണ്‍ മാരോ അസുഖത്തെ തുടര്‍ന്നു മരിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















