പത്താന്‍കോട്ട് വ്യോമസേനാ താവളം സുരക്ഷിതമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍

പത്താന്‍കോട്ട് വ്യോമതാവളത്തിന് സമീപ ഗ്രാമങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ നടത്തി. പത്താന്‍കോട്ടിന് സമീപമുള്ള 28 ഓളം ഗ്രമങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. തിരച്ചില്‍ നടത്തിയെങ്കിലും ഭീകരരെ കണ്ടെത്താനായില്ല.
വ്യോമസേനാ താവളം സുരക്ഷിതമാണെന്ന് തെരച്ചിലിന് ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉന്നത റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരടക്കം മൂന്നോറോളം പേര്‍ അടങ്ങിയ സംഘമാണ് തെരച്ചില്‍ നടത്തിയത്.
പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനു സമീപമുള്ള ഗ്രാമങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നുന്നും വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നും ആഭ്യന്തര കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയാണ് മുന്നറിയിപ്പ് നല്‍കിയത്.
രാജ്യാന്തര അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താനായി ജമ്മുവിലെത്തിയ സമിതി നേരത്തെ പത്താന്‍കോട്ടും സന്ദര്‍ശനം നടത്തിയിരുന്നു. പത്താന്‍കോട്ടെ ഭീകരരുടെ സാന്നിധ്യത്തെപ്പറ്റി ഗ്രാമീണരാണു വിവരം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















