പൊതു സ്ഥലങ്ങളിലുണ്ടാകുന്ന അക്രമത്തോടുള്ള നിസ്സംഗത തുടരുന്നു, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഉണ്ടായ കത്തിക്കുത്ത് കണ്ടു നിന്നത് നൂറോളം പേര്‍

കര്‍ണാടകയിലെ ഹസന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് യുവാക്കള്‍ നടത്തിയ കത്തിക്കുത്ത് കണ്ടു നിന്നത് നൂറു കണക്കിനാളുകളാണ്ഇവരില്‍ ആരും തന്നെ സംഭവത്തില്‍ ഇടപെടാനോ പൊലീസിനെ വിളിക്കാനോ തയ്യാറായില്ലന്നു മാത്രമല്ല കാഴ്ചക്കാരില്‍ ഒരാള്‍ അക്രമ ദൃശ്യങ്ങള്‍ മുഴുവന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഹസനിലെ സ്വകാര്യ കോളജിലെ ധനുഷ്, സുനില്‍ എന്നീ വിദ്യാര്‍ഥികളാണ് പ്രണയിനിയുടെ പേരില്‍ തമ്മില്‍ തല്ലിയത്.ധനുഷും സുനിലും സഹപാഠിയായ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് ധനുഷിനോടാണ് ഇഷ്ടമെന്ന് മനസിലാക്കിയ സുനില്‍ അതിന് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് 4.30ന് ഹാസന്‍ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവത്തിനു തുടക്കമായത്. ഇതിനിടെ ധനുഷ് തന്റെ സഹോദരനായ സുദീപിനെ വിവരമറിയിക്കുകയും സുദീപ് സുഹൃത്തായ ഹനുമന്തയ്യയുമൊത്ത് സ്റ്റാന്‍ഡിലെത്തി. വാക്ക് തര്‍ക്കം മൂര്‍ച്ഛിച്ചതോടെ സുനില്‍ കയ്യിലിരുന്ന കത്തി ഉപയോഗിച്ച് സുദീപിനെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. സുനില്‍ ഹനുമന്തയ്യയെ കുത്തുകയും സുദീപിനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ചോര വാര്‍ന്നു കിടന്ന ഹനുമന്തയ്യയെ മറ്റുള്ളവര്‍ ചേര്‍ന്ന് വീണ്ടും പൊതിരെ തള്ളുകയും ചെയ്തു.
സംഭവം നടക്കുമ്പോള്‍ ചുറ്റും നൂറുകണക്കിനാളുകള്‍ ഉണ്ടായിരുന്നെങ്കിലും ആരും തന്നെ പോലീസിനെ വിവരമറിയിക്കാനോ, ഇവരെ തടയുന്നതിനോ ശ്രമിച്ചില്ല. മനസാക്ഷി പോലും ഇല്ലാത്ത നാട്ടുകാര്‍ സംഭവം പുറത്തു നിന്നു കണ്ട ആസ്വദിക്കുകയായിരുന്നു. സംഭവം സാക്ഷികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തുകയും ഇത് ഇന്റര്‍നെറ്റു വഴി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















