സിംഗപ്പുരില്‍ തലയറുത്തു കൊല്ലപ്പെട്ടത് ഇന്ത്യക്കാരി

രണ്ടു വര്‍ഷം മുമ്പ് സിംഗപ്പുരിലെ നദിയില്‍ തലയറുത്തു മാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരിയുടേതെന്ന് സിംഗപ്പുര്‍ പോലീസ്. ഹരിയാന സ്വദേശിനിയായ ജസ്‌വിന്ദര്‍ കൗറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
2013 ഡിസംബറിലാണ് തലയില്ലാത്ത മൃതദേഹം നദിയില്‍ കണ്ടെത്തിയത്. തല അറുത്തുമാറ്റിയതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധ്യമായിരുന്നില്ല. തുടര്‍ന്ന് ആരംഭിച്ച അന്വേഷണത്തിലാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ജസ്‌വിന്ദറിന്റെ ഭര്‍ത്താവായ ഹര്‍വീന്ദര്‍ സിംഗാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് നഗമനം. ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്. ഒളിവില്‍കഴിയുന്ന ഇയാള്‍ക്കെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















