സാധാരണക്കാരന്റെ വിമാനയാത്ര സാക്ഷാത്കരിക്കാന്‍ സ്‌പൈസ് ജെറ്റ് ഒരുങ്ങുന്നു, തെരഞ്ഞെടുക്കപ്പെട്ട അഞ്ച് റൂട്ടുകളിലേക്കാണ് സ്‌പൈസ് ജെറ്റ് ഓഫര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്

സാധാരണക്കാരന്റെ വിമാനയാത്ര സാക്ഷാത്കരിക്കാന്‍ സ്‌പൈസ് ജെറ്റ് വിമാന കമ്പനി ഒരുങ്ങുന്നു. സാധാരണക്കാരന്റെ പോക്കറ്റില്‍ ഒതുങ്ങുന്ന പുതിയ യാത്ര നിരക്കുമായിട്ടാണ് സ്‌പൈസ് ജെറ്റ് രംഗത്തെത്തിയിരിക്കുന്നത്. 444 രൂപയ്ക്കുള്ള വിമാന യാത്ര വാഗ്ദാനമാണ് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ്
നല്‍കിയിരിക്കുന്നത്.
മുംബൈഗോവ, ഡല്‍ഹിഡെറാഡൂണ്‍, ജമ്മുശ്രീനഗര്‍, ഡല്‍ഹിഅമൃത്സര്‍, അഹമ്മദാബാദ്മുംബൈ തുടങ്ങിയ റൂട്ടുകളിലേക്കാണ് ഓഫര്‍ വാഗ്ദാനമുള്ളത്.. ഇന്ന് മുതല്‍ ഞായറാഴ്ച വരെ നടക്കുന്ന സെയില്‍ ഓഫറിലൂടെ താല്‍പര്യമുള്ളവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ജൂലൈ ഒന്നു മുതല്‍ 30 വരെയാണ് ടിക്കറ്റിന്റെ കാലാവധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















